Directory

Open an account with this web site and create your profile yourself. Alternatively send your details and photo to. This email address is being protected from spambots. You need JavaScript enabled to view it.. Required size of profile photo is 200px by 200px. Once submitted, we will verify and publish. CLICK HERE to View tutorial on how to add your profile. 

Status: Active
Languages: Malayalam
Country Living: United Kingdom

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് സ്വദേശിയായ സജീഷ് ടോം, ചെമ്പിനെ പോലെ തന്നെ നല്ല ഈടുറ്റ, തിളക്കമാർജ്ജിച്ച, വളരെ ഫ്‌ളെക്‌സിബ് ളായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കലാസാഹിത്യ സാമൂഹ്യ പ്രവർത്തകനാണ്. എഴുത്തുകാരനും സംഘാടകനുമായ ബേസിംഗ്‌സ്‌റ്റോക്കിൽ താമസിക്കുന്ന സജീഷ് ടോം   നല്ലൊരു കവി കൂടിയാണ്.  യു.കെയിൽ നിന്നിറങ്ങുന്ന പ്രവാസി കഫെയുടെ  അഡ്മിനിസ്ട്രേറ്റർ  കൂടിയാണ് സൗമ്യനും, കവിയുമായ സജീഷ്. യു,കെയിലെ മലയാളി സംഘടനകളായ യുക്മയുടെ  മുഖ്യ കാര്യദർശി, ബേസിങ് സ്റ്റോക്ക് മൾട്ടികൾച്ചറൽ ഫോറത്തിന്റെ ഖജാൻജി എന്നീ സ്ഥാനമാനങ്ങൾ അലങ്കരിച്ച നല്ലൊരു ലീഡർഷിപ്പ് ക്വളിറ്റിയുള്ള സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് സജീഷ് ടോം.

Tags:

Status: Active
Languages: Malayalam
Country Living: United Kingdom
Major works: വൃത്തിയാവാത്ത മുറി

ത്യശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നും സ്കോട്ട്ലണ്ടിലെ അബർദീനിൽ താമസിക്കുന്ന ജോർജ്ജ് അറങ്ങാശ്ശേരി മഹാരാജാസ് കോളേജിൽ നിന്നും മലയാളം ബിരുദം എടുത്ത ശേഷം സൗദിയിലും, കുവൈറ്റിലും നീണ്ട കാലം പ്രവാസിയായിരുന്നു. ധാരാളം കഥകളും, കവിതകളും പ്രവാസ രാജ്യങ്ങളിലെ പല മലയാളം പതിപ്പുകളിൽ എഴുതിയിടാറുണ്ട്. കലാകൗമുദിയുടെ കഥ വരികയിലും, ജനയുഗത്തിലുമൊക്കെ കഥകൾ വന്നിട്ടുണ്ട്. ആദ്യം പുറത്തിറങ്ങിയ പുസ്തകം 'വൃത്തിയാവാത്ത മുറി' എന്ന കഥാസമാഹാരമാണ്. അടുത്ത് ഒരു പുസ്തകം കൂടി ഇറങ്ങുവാൻ പോകുന്നു.. 

Tags:

Status: Active
Languages: Malayalam
Country Living: United Kingdom

ത്യശ്ശൂരിലെ ഇരിഞ്ഞാലകുടയിൽ നിന്നും വന്ന്  യു.കെ യിലെ ഹെമൽ ഹാംസ്റ്റഡിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്യുന്ന ജെ.പി .നങ്ങണി തികച്ചും സകലകാല വല്ലഭനായ കലാസാഹിത്യകാരനാണ്. അനുഭാവാവിഷ്കാരങ്ങൾ ചാർത്തിയുള്ള അനേകം കഥകൾ രചിച്ചിട്ടുള്ള ഇദ്ദേഹം ഒരു സിനിമ/നാടക തിരക്കഥാകൃത്തുകൂടിയാണ്. എല്ലാ ലോക ക്ലാസ്സിക്കുകളും ഇടകലർത്തി ധാരാളം നാടങ്ങൾക്ക് തിരനാടകമെഴുതി ആയതിന്റെയൊക്കെ സംവിധാനവും നിർവഹിച്ചിട്ടുള്ള ആളാണ്. ഒപ്പം അഭിനയം, ഗാനരചന, സംവിധാനമടക്കം ചില ആൽബങ്ങളടക്കം - 'പണമാ പസമ' (തമിഴ്), 'മെലഡി' (മലയാളം ) എന്നീ സിനിമകളും ക്രിയേറ് ചെയ്തിരിക്കുന്നത് ജെ .പി. നങ്ങണിയാണ് .  'യായാതി ','മാണിക്യ കല്ല് ','നോട്ടർഡാമിലെ കൂനൻ' , 'ദാവീദിന്റെ വിലാപം' , ;അലാവുദ്ദീനും അത്ഭുത വിളക്കും' , 'പൊറിഞ്ചു ഇൻ യു.കെ'  എന്നീ ധാരാളം സംഗീത നാടകങ്ങൾ ജെ .പി. നങ്ങണി  അണിയിച്ച്ചൊരുക്കി യു.കെയിലെ വിവിധ ഭാഗങ്ങളിലായി രംഗത്തവതരിപ്പിച്ചിട്ടുണ്ട്

Tags: ,

Status: Active
Languages: Malayalam
Country Living: United Kingdom
Major works: തിരിച്ചറിവുകൾ - novel, ബിലാത്തി പ്രണയം - Screen play

എഴുത്തിന്റെ ആധുനികകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു കഥകാരനാണ് കണ്ണൂരിലെ ഇരിട്ടി സ്വദേശിയായ യു.കെ യിലെ നോർത്തംപ്ട്ടണിൽ താമസിക്കുന്ന ജിൻസൺ ഇരിട്ടി. രണ്ട് നോവലുകളും, ധാരാളം കഥകളും എഴുതിയിട്ടുള്ള ജിൻസൺ 'ബിലാത്തി പ്രണയം' എന്ന സിനിമയുടെ തിരക്കഥാകൃത്തു കൂടിയാണ്. 'തിരിച്ചറിവുകൾ' എന്ന നോവലാണ് ജിൻസൺ ഇരിട്ടിയുടെ ആദ്യ നോവൽ. ഒരിക്കലും പിഴുതുമാറ്റാൻ കഴയാത്തവണ്ണം ഹൃദയത്തിൽ മുളച്ചുകിടക്കുന്ന നാട്ടോർമ്മകളും, ലണ്ടൻ നഗരത്തിൽ കഴിയുന്ന മനസ്സിന്റെ വിഹ്വലതകളും, പ്രതീക്ഷകളും ജിൻസന്റെ എഴുത്തിൽ മിക്കപ്പോഴും പ്രതിഫലിച്ച് കാണാവുന്നതാണ്.

Tags:

Status: Active
Languages: Malayalam
Country Living: UK
Achievements: ''Peace of mind''
Blogs: http://entekuththikkurippukal.blogspot.co.uk/
Socialmedia : https://www.facebook.com/harikuttan80
About me:

നമസ്കാരം,   ഹരി എന്ന്  വിളിക്കപ്പെടുന്നു.

"പ്രപഞ്ചം" എന്ന സർവകലാ ശാലയില്‍ "ജീവിത" മെന്ന വിഷയത്തെ പഠിച്ചുകൊണ്ടിരിക്കുന്ന കേവലമൊരു വിദ്യാർത്ഥി.

കുറച്ചു കൂടി വിശദമാക്കിയാല്‍  അതിങ്ങനെ...

ഞാനാരെന്നന്വേഷിച്ചു ഇവിടെ വരെ വന്ന എന്‍റെ പ്രിയ സുഹൃത്തും ബന്ധുവുമായ അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ നമസ്കാരം. ഇവിടെ വരെ അന്ന്വേഷണം വ്യാപിപ്പിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. 
ഹരി യെന്നാണ് പേര്. 
സുഖത്തിലും ദുഃഖത്തിലും ഒരു പോലെ ജീവിതത്തെ നയിച്ചു കൊണ്ടു പോവുകയും, ജീവിതം ആനന്തകരമാക്കേണ്ട ഉത്തരവാദിത്വം അവനവനുള്ളതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന, ഇന്നും എന്നും ജീവിതത്തെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി , അത്രമാത്രം. നമുക്കു ഈ ഭൂമിയില്‍ ജീവിക്കാന്‍ കിട്ടിയ സുവര്‍ണ അവസരം, നമുക്കതിനെ ദുഃഖ ത്തിന്‍റെ പാതയില്‍ കരഞ്ഞു തീര്‍ക്കാം, സന്തോഷത്തിന്‍റെ പാതയില്‍ ആനന്ദകരമാക്കി തീര്‍ക്കാം ഇവിടെ തിരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമുക്കോരോരുതര്‍ക്കുമാണന്നറിയുക. അതുകൊണ്ട് നമ്മള്‍ തന്നെ നമ്മുടെ ജീവിതത്തെ സന്തോഷകരമാക്കെണ്ടതാണ്. നമ്മുടെ ചുറ്റുപാടുകള്‍ക്കും സമൂഹത്തിനും തകര്‍ക്കുവാനുള്ളതാകരുത് നമ്മുടെ മനസമാധാനം. മനസു വിഷമിപ്പിച്ചു നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും നമുക്ക് വലിയ നഷ്ടങ്ങള്‍ മാത്രമാണ്, അത് മുന്നോട്ടുള്ള യാത്രയ്ക്ക് തടസവുമാണ്.
അവനവനെ അടുത്തറിയുകയും, നന്മയെ പുറത്തു കൊണ്ടുവരികയും, നമുക്കുള്ളതില്‍ പൂര്‍ണമായി സന്തോഷം കണ്ടെത്തുകയും, നമ്മുടെ കുറവുകള്‍ മനസിലാക്കി പരിഹരിക്കുകയും ചെയ്യുമ്പോള്‍ ജീവിതം സന്തോഷകരമായി തീരും സമാധാനപരമായി തീരും. ക്ഷമ അത്യാവശ്യമായ ഘടകവുമാണ്. 
ഇതിനായി മത, ജ്യാതി, വര്‍ഗ്ഗ , രാഷ്ട്രീയ ഭേദമെന്ന്യേ കഴിയുന്ന സഹായം വാക്കുകളില്‍ കൂടി പറഞ്ഞു കൊടുക്കുക, കൂടുതല്‍ പഠിക്കുക, സുഖത്തിലും ദുഃഖത്തിലും മനസിനെ ഒരേ നിലയില്‍ തന്നെ കൊണ്ടുപോവുക, എന്നുള്ളതാണ് എന്‍റെ ലക്‌ഷ്യം. പരിഹരിക്കപ്പെടാനാകാത്ത ഒരു പ്രശ്നവും ഇവിടെ ഇല്ല എന്നു വിശ്വസിക്കുന്നതിനോടൊപ്പം പ്രകൃതിയുടെ നിയതികള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും വിശ്വസിക്കുന്നു. കര്‍മ ഫലമാണ്‌ മനുഷ്യ ജീവിതം , നാളത്തെ ജീവിതം സന്തോഷകരമാക്കാന്‍ വേണ്ടി നമുക്ക് ഓരോരുത്തര്‍ക്കും ഇന്നുമുതല്‍ നമ്മുടെ ചിന്താധാരകളേയും ദൃഷ്ടികളെയും പ്രവര്‍ത്തികളെകളെയും നല്ല വഴിക്ക് ഉയര്‍ച്ചയിലേക്ക് നയിക്കാം, മറ്റുള്ളവരിലെ നന്മയെ കണ്ടെത്താന്‍ ശ്രമിക്കുക. എല്ലാവര്ക്കും നന്മ വരണമെന്നാഗ്രഹിക്കുക നാമും നന്മയിലേക്ക് പോകും , മനസു വിശാലമാകുമ്പോള്‍ നമ്മുടെ പ്രശ്നങ്ങള്‍ ചെറുതാകും, ഇങ്ങനെ ചിന്തിച്ചു ശിഷ്ട കാലം സന്തോഷകരമാക്കുക. നന്മ നിറഞ്ഞ ഒരു ജീവിതം നേരുന്നു, ദയവായി ഒന്നു കൂടി വായിക്കുക, നന്ദി നമസ്കാരം.

Tags:

Status: Active
Languages: Malayalam
Country Living: United Kingdom
Major works: കഥ ലേഖനം അനുഭവം തുടങ്ങിയ വേർതിരുവുകളില്ലാതെ ഇരുന്നൂറിൽ പരം ആർട്ടിക്കിൾസ് കുത്തിക്കുറിച്ചു. യു കെയിലെ കേരളലിങ്ക്, യു എസ്സിലെ ആഴ്ചവട്ടം, എന്നീ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി എഴുതിയിരുന്നു. കൂടാതെ മനോരമ ഓൺലൈൻ, യു കെ മലയാളി.കോം, തുടങ്ങി ഒട്ടേറെ ഓൺലൈൻ പേപ്പറുകളിലും , ജനനി, ക്നാനായ ക്രോണിക്കിൾ പാംലീഫ് തുടങ്ങിയ മാഗസിനുകളും എഴുതിയിട്ടുണ്ട്.
About me:

അടുത്തറിയാൻ വേണ്ടത്ര അവസരങ്ങൾ കിട്ടാത്തത് കൊണ്ട്, സാഹിത്യമെന്ന സാഗരത്തെ അകലേന്ന് നോക്കി കാണുന്ന ഒരു ആസ്വാദക. ദേശ കാല ഭാഷാന്തരങ്ങൾക്കപ്പുറമായ ആ ആഴിയിൽ മുങ്ങിത്തപ്പി മുത്തും പവിഴവും കണ്ടെത്താൻ കൊതിക്കുമ്പോഴും ശിഷ്ട്ടജന്മം അതിനു തികയില്ലന്ന തിരിച്ചറിവുണ്ട്. കഥ ലേഖനം അനുഭവം തുടങ്ങിയ വേർതിരുവുകളില്ലാതെ  ഇരുന്നൂറിൽ പരം ആർട്ടിക്കിൾസ്  കുത്തിക്കുറിച്ചു. യു കെയിലെ കേരളലിങ്ക്, യു എസ്സിലെ ആഴ്ചവട്ടം, എന്നീ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി എഴുതിയിരുന്നു. കൂടാതെ മനോരമ ഓൺലൈൻ, യു കെ മലയാളി.കോം, തുടങ്ങി ഒട്ടേറെ ഓൺലൈൻ പേപ്പറുകളിലും , ജനനി, ക്നാനായ  ക്രോണിക്കിൾ പാംലീഫ് തുടങ്ങിയ മാഗസിനുകളും എഴുതിയിട്ടുണ്ട്. എഴുതിയതൊക്കെ ആളുകൾക്കിഷ്ട്ടമായി എന്നറിയുന്നതിൽ ഏറെ സന്തോഷവും അതിലേറെ ചാരിതാർഥ്യവും ഉണ്ട്. രചനകൾ ഒരുമിച്ചു  ചേർത്തു ഒരു പുസ്തകമാക്കാൻ ഉള്ള ഒരുക്കത്തിലാണ്. സ്വദേശം പത്തനംതിട്ട എങ്കിലും വിദേശവാസം തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടിലേറെയായി. ഒരുപാട് യാത്രകൾ ചെയ്യണം ഒട്ടേറെ വായിക്കണം ഇവ  രണ്ടും ഇനിയും സഫലമാകാത്ത സ്വപ്നങ്ങൾ .

Tags:

Status: Active
Languages: Malayalam, English
Country Living: United Kingdom
Major works: 51 books
Achievements: Bhashamitram award,

മാവേലിക്കരയിലുള്ള ചാരുമൂടിൽ നിന്നും സൗദിയിലെ നീണ്ട പ്രവാസജീവിതത്തിന് ശേഷം കഴിഞ്ഞ ഒന്നൊര പതിറ്റാണ്ടായി ലണ്ടനിൽ വസിക്കുന്ന സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും കൈവെച്ചിട്ടുള്ള ഒരു സമ്പൂർണ്ണ എഴുത്തുകാരനാണ് കാരൂർ സോമൻ. മലയാളം മാധ്യമങ്ങളടക്കം ഒരുവിധം എല്ലാ വിദേശ മാദ്ധ്യമങ്ങളിലും നാടകങ്ങളും, കഥകളും, കവിതകളും, നോവലുകളും, യാത്രാവിവരണവുമൊക്കെ എഴുതാറുള്ള ഇദ്ദേഹത്തിന് അനേകം പ്രവാസി സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇതുവരെ 51  പുസ്തകങ്ങൾ.

സാഹിത്യത്തിന്റെ എല്ലാമേഖലകളിലുമായി ഇറക്കിയിട്ടുള്ള, ഈ ഫുൾടൈം എഴുത്തുകാരനായ ഞങ്ങളെല്ലം ഡാനിയൽ ഭായ് എന്നുവിളിക്കുന്ന ഇദ്ദേഹത്തെ കുറിച്ചറിയുവാൻ കാരൂർ സോമൻ എന്ന വെബ്സൈറ്റിൽ പോയൽ മതി.

Tags:

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to [email protected]
 11. Edit your profile any time from the list

View Tutorial