Directory

Open an account with this web site and create your profile yourself. Alternatively send your details and photo to. This email address is being protected from spambots. You need JavaScript enabled to view it.. Required size of profile photo is 200px by 200px. Once submitted, we will verify and publish. CLICK HERE to View tutorial on how to add your profile. 

Status: Active
Languages: Malayalam
Country Living: United Kingdom

അങ്കമാലിക്കാരിയായ ദിവ്യ ജോൺ ജോസ്   എന്ന ഡബ്ലിൻ നിവാസി ധാരാളം സാഹിത്യ സാമൂഹ്യ ഇടപെടലുകളും, പുസ്തകാവലോകനങ്ങളും നടത്തി ഇന്ന്  സൈബർ ഇടങ്ങളിലും, പല പല മാധ്യമങ്ങളിലും തിളങ്ങിനിൽക്കുന്ന ഒരു യുവ എഴുത്തുകാരിയാണ്. ദൈനം ദിനം തന്റെ ചുറ്റുപാടും നടക്കുന്ന എന്ത് ലൊട്ടുലൊടുക്കുകാര്യങ്ങളും വരെ, നല്ല കിണ്ണങ്കാച്ചിയായി, നർമ്മ ഭാവനയോടെ, തനി നാട്ടു ഭാഷാ ശൈലികളിൽ എഴുതിയിട്ട് വായനക്കാരെ കൊതിപ്പിക്കാനുള്ള ദിവ്യയുടെ കഴിവ് അപാരം തന്നെയാണ് ...!

Tags:

Status: Active
Languages: Malayalam
Country Living: United Kingdom

എറണാകുളം ജില്ലയിലെ കാലടിയിൽ നിന്നും സറേയിൽ ഉള്ള എപ്‌സത്തിൽ താമസിക്കുന്ന   ലിജി സെബി, യു.കെയിലെ മികച്ച യുവ എഴുത്തുകാരികളിൽ ഒരാളാണ്. നല്ല വായനാ സുഖമുള്ള ഭാഷയാൽ നല്ല കാതലുള്ള കഥകളും, അനുഭവക്കുറിപ്പുകളുമൊക്കെയായി ഇന്ന് ലിജി മലയാളം എഴുത്തുലകത്ത്  വളരെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.

Tags:

Status: Active
Languages: Malayalam
Country Living: United Kingdom

കോതമംഗലത്തുനിന്നും ലണ്ടനിൽ എത്തിയ നിമിഷ ബാസിൽ ഇന്ന് ബ്രിട്ടനിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു യുവ എഴുത്തുകാരിയാണ്. ലണ്ടൻ സാഹിത്യ വേദി ഇക്കൊല്ലം ഇവിടെ നടത്തിയ കവിത മത്സരത്തിൽ സമ്മാനാർഹായായത് നിമിഷയാണ്. ധാരാളം കവിതകളടക്കം, പല പുതുമയുള്ള  കഥകളും മറ്റും എഴുതി കൊണ്ടും ലണ്ടനിൽ നിന്നും മലയാള സാഹിത്യത്തിലേക്ക് ഉയർന്നുവരുന്ന ഈ  പുതു എഴുത്തുകാരിയുടേതായി  ഇവിടത്തെ പല ഓൺ-ലൈൻ പോർട്ടലുകളിലും പല  രചനകളും വന്നുകൊണ്ടിരിക്കുന്നുണ്ടിപ്പോൾ ...
 

Tags:

Status: Active
Languages: Malayalam
Country Living: United Kingdom

കോട്ടയത്തുനിന്നും ചെമ്സ്ഫീൽഡിലുള്ള, ഇന്ന് ഫേസ്‌ബുക്ക് റാണിമാരിൽ ഒരുവളായ  രശ്‌മി പ്രകാശും യു.കെ മാധ്യമങ്ങളിലെല്ലാം കവിതകളും, നല്ല ലേഖനങ്ങളും   എഴുതികൊണ്ടിരിക്കുന്ന സാമൂഹ്യ പ്രവർത്തകയും, നല്ലൊരു അവതാരകയും, റേഡിയൊ ജോക്കിയും  കൂടിയാണ്. വളരെയധികം ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹിത്യ രചനകളായി ഉയർന്നു വരികയാണ് ഒരു സകല കാലാവല്ലഭയായ രശ്‌മിയുടെ കവിതകളും, ലേഖനങ്ങളുമൊക്കെ ഇപ്പോൾ... ബിലാത്തിയിലുള്ള സകലമാന കലാ സാഹിത്യ സദസ്സുകളിലെല്ലാം എപ്പോഴും  ഓടിയെത്തുന്ന രശ്മി,'കട്ടൻ കാപ്പി കൂട്ടായ്മ'യിലെ ഒരു സജീവ പ്രവർത്തക കൂടിയാണ്...

Tags:

Status: Active
Languages: Malayalam
Country Living: United Kingdom
Major works: പെയ്ത് തോരാതെ

യു,എസ് മാധ്യമങ്ങളിൽ അടക്കം ആംഗലേയത്തിലും , മലായാളത്തിലുമായി  , യു.കെ യിലെ ഒരുവിധം എല്ലാ മാധ്യങ്ങളിലും സ്ഥിരമായി കവിതകൾ എഴുതിക്കൊണ്ടിരിക്കുന്ന ബീന റോയിയുടെ അടുത്തുതന്നെ പുറത്തിറങ്ങുവാൻ പോകുന്ന പുസ്തകമാണ്  'പെയ്ത് തോരാതെ'. ബിലാത്തിയിലെ പ്രസിദ്ധ പാട്ടുകാരനായ റോയ് സെബാസ്ട്യൻറെ ഭാര്യയായ ബീന നല്ലൊരു പാട്ടുകാരികൂടിയാണ് . ഒരു പക്ഷെ ഇന്ന് ബിലാത്തിയിൽ ഏറ്റവും അധികം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്  ബീനയുടേതായിരിക്കണം. ഇന്ന് യു.കെയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന നല്ല കാമ്പും , കഴമ്പുമുള്ള കവിതകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ് ബീന റോയ് ...

Tags:

Status: Active
Languages: Malayalam
Country Living: United Kingdom

തൃശൂരിലെ താലോർ സ്വദേശിനിയായ ,യു.കെയിലെ ഗാന കോകിലമായ, പാട്ടുകാരിയും, എഴുത്തുകാരിയും കൂടിയായ ദീപ സന്തോഷ്. കൂടുതലും സംഗീതത്തെ ആസ്പദമാക്കിയുള്ള  ആർട്ടിക്കിളുകളാണ് ദീപ എഴുതാറുള്ളത് . പല പാട്ടുകാരെയും, സംഗീതത്തെയും കുറിച്ചുള്ള നല്ല ഈടുറ്റ ലേഖനങ്ങൾ യു.കെയിലെ പല ഓൺ-ലൈൻ പോർട്ടലുകളിലും ദീപ എഴുതിയിട്ടിട്ടുണ്ട്. ബ്രിട്ടനിലുള്ള ഫോട്ടോഗ്രാഫിയുടെയും, എഡിറ്റിങ്ങിന്റെയും  തലതൊട്ടപ്പന്മാരിൽ  ഒരുവനായ കൊടുങ്ങല്ലൂർക്കാരൻ  സന്തോഷ് മാത്യുവിന്റെ (വീഡിയോ) വാമഭാഗമാണ് ദീപ. സംഗീതത്തിലും, എഴുത്തിലും ശോഭിക്കുന്ന ഈ കലാകാരിയും, പതിയും കൂടി മലയാളത്തിൽ കുറച്ച് പാട്ടുകളുടെ  ആൽബങ്ങളും ഇവർ ഇറക്കിയിട്ടുണ്ട്...

Status: Active
Languages: ~Malayalam
Country Living: United Kingdom

ഇവിടെ മിഡിൽസ്‌ബ്രോവിലുള്ള കഥകളും ലേഖനങ്ങളും എഴുതുന്ന  മനോജ് മാത്യു എന്ന മുണ്ടക്കയംകാരൻ  ആത്മാവിന്റെ പുസ്തകം എന്നൊരു ബ്ലോഗുടമയാണ്. മനോജ് മാത്യു സ്വയം പറയുന്നത് നോക്കൂ .. ഞാൻ ഒരു പാവം അഭയാര്‍ഥി. എന്നും യാത്രയായിരുന്നു - ബാംഗ്ലൂര്‍, ചെന്നൈ, ബഹ്‌റൈന്‍ വഴി ഇപ്പോള്‍ യു.കെയിലെത്തിനില്‍ക്കുന്നു. ജീവിതമെന്ന മഹാ വിസ്മയത്തിനു മുന്‍പില്‍ ഇന്നും പകച്ചുനില്‍ക്കുന്ന ഒരു മുറിഞ്ഞപുഴക്കാരന്‍.......

Tags:

How to add your profile

  1. Create an account
  2. Login to the site
  3. Go to 'submit your profile' form the right, below login form
  4. You will see a new page with many tabs at top
  5. Type your name at the 'Title' field under 'Content' tab
  6. Go to 'Directory' tab at top
  7. Fill everything 
  8. Use 'Save' button at top
  9. Ignore other tabs at top
  10. OR- send all to [email protected]
  11. Edit your profile any time from the list

View Tutorial