Directory

Open an account with this web site and create your profile yourself. Alternatively send your details and photo to. This email address is being protected from spambots. You need JavaScript enabled to view it.. Required size of profile photo is 200px by 200px. Once submitted, we will verify and publish. CLICK HERE to View tutorial on how to add your profile. 

Status: Active
Languages: Malayalam
Country Living: United Kingdom

രണ്ടായിരത്തി ആറു മുതൽ യു.കെ.യിൽ കുടുംബസമേതം വസിക്കുന്ന സാബു ജോസ് ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന "കല" സാംസ്കാരിക സംഘടനയുടെ പ്രസിദ്ധീകരണമായ പാംലീഫിൽ ചെറുകഥ എഴുതിയിട്ടുണ്ട്. ലണ്ടൻ മലയാള സാഹിത്യവേദി രണ്ടായിരത്തി പത്തിൽ നടത്തിയ സാഹിത്യ രചനാമത്സരത്തിൽ കഥാവിഭാഗത്തിൽ  രണ്ടാം സ്ഥാനം നേടി.

കോട്ടയം ജില്ലയിൽ കുറുമുള്ളൂർ എന്ന കൊച്ചുഗ്രാമമാണ് ജന്മദേശം. കുറുമുള്ളൂർ സെന്റ് തോമസ് യു.പി. സ്‌കൂൾ, കൈപ്പുഴ സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ, റസ്സൽ ഇൻസ്റ്റിറ്റ്യൂട്ട് നീണ്ടൂർ  ഗവ:കോളജ് കോട്ടയം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 

ഒണം തുരുത്ത് ഗോപകുമാറിന്റെ ശിക്ഷണത്തിൽ ഗിറ്റാറിൽ (കർണാടിക്) പ്രാഥമിക പരിശീലനം നേടി. തുടർന്ന് കോട്ടയത്ത് ഒമാക്സ് സ്‌കൂൾ ഓഫ് മ്യൂസിക്കിൽ പ്രശസ്ത സംഗീതസംവിധായകൻ ഏ.ജെ. ജോസഫിന്റെ ശിക്ഷണത്തിൽ ഗിറ്റാർ (വെസ്റ്റേൺ) പരിശീലിച്ചു. ചർച്ച് കൊയറിലൂടെ സംഗീതരംഗത്ത് പ്രവേശിച്ചു. അറിയപ്പെടുന്ന ഗാനമേള ട്രൂപ്പുകളിൽ ഗിറ്റാറിസ്റ്റായി സഹകരിച്ചിട്ടുണ്ട്.  ദീപിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം (ഡിജാം) കോഴ്‌സിൽ നിന്നും ജേർണലിസം ഡിപ്ലോമ നേടി.  കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ക്നാനായ സമുദായ മുഖപത്രമായ അപ്നാദേശിൽ ന്യൂസ് എഡിറ്ററായും  പ്രവർത്തിച്ചു.
ലെസ്റ്ററിൽ "സാബൂസ് സ്‌കൂൾ ഓഫ് മ്യൂസിക്" എന്ന പേരിൽ കുട്ടികൾക്ക് സംഗീതോപകരണങ്ങളിൽ പരിശീലനം നൽകുന്ന സ്ഥാപനം നടത്തുന്നു. "ലെസ്റ്റർ ലൈവ് കലാ സമിതി" എന്ന പേരിൽ ലൈവ് മ്യൂസിക്കിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സമിതിയിൽ സമാന മനസ്കരായ ഒട്ടേറെ കലാകാരൻമാർ പിന്തുണയുമായി കൂടെയുണ്ട്.

സാബുവിന്  കലാസാഹിത്യസ്‌നേഹി എന്ന പേരിൽ ഒരു ബ്ലോഗുമുണ്ട്. 
ഭാര്യ: ബിനി, മക്കൾ: ശ്രുതി, ശ്രേയ....

Status: Active
Languages: Malayalam
Country Living: United Kingdom
Socialmedia : https://www.facebook.com/joji.kuriakose.505

മൂവാറ്റുപുഴക്കാരനാണ്, കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എംബിബിസ് പഠനത്തിന് ശേഷം, രണ്ടായിരിത്തി മൂന്നിൽ യുകെയിൽ എത്തി . സൈക്കിയാട്രിയിൽ പോസ്റ്റ് ഗ്രേഡുവേഷൻ (MRCPsych ) കഴിഞ്ഞതിനു ശേഷം കൺസൾറ്റൻറ് സൈക്കിയാട്രിസ്റ്റായി ഹള്ളിൽ ജോലി ചെയ്യുന്നു .

സ്കൂളിലും കോളേജിലും കവിത രചനാ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് മാഗസിൻ എഡിറ്റോറിയൽ ബോർഡ് മെമ്പർ ആയി പ്രവർത്തിച്ചിട്ടുണ്ട് .2015 ആണ്ടിൽ ഫോബ്മ എന്ന യു കെ യിലെ സംഘടന നടത്തിയ കവിത രചന മൽത്സരത്തിൽ "പിരിയുവാനാകാതെ ഞാൻ " എന്നാ കവിതയ്ക്ക്  ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് . അതേ വർഷം (2015) തന്നെ യു കെ യിലെ സാഹിത്യ കൂട്ടായ്മയായ അഥെനീയം അക്ഷര ഗ്രന്ഥാലയം DC books നോട് സഹകരിച്ചു നടത്തിയ സാഹിത്യ മൽത്സരത്തിൽ " അച്ഛനോട്‌ " എന്ന കവിതയ്ക്ക്  മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് .

2015-ഇൽ ശ്രീ വിജയ് യേശുദാസ് ആലപിച്ച "മനമുണർന്നു" എന്ന മ്യൂസിക് ആൽബം സോങ്ങും, 2017-ഇൽ ശ്രീ പി ജയചന്ദ്രൻ ആലപിച്ച "ഒരു പുഞ്ചിരി",  ശ്രീ വിജയ് യേശുദാസ് ആലപിച്ച "എന്റെ വിദ്യാലയം" എന്നീ ലളിത  ഗാനങ്ങളും എഴുതിയിട്ടുണ്ട് .  ശ്രീ കെസ്റ്റർ പാടിയ ഒരു ഗാനത്തിനും  വരികളെഴുതിയിട്ടുണ്ട് .

2015il ഹള്ളിലെ മലയാളം സപ്പ്ളിമെന്ററി സ്കൂളിന്റെ ആദ്യത്തെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. സ്വിറ്റസർലണ്ടിൽ നടന്ന കേളി ഇന്റർനാഷണൽ കലാമേളയിൽ രചനയും  സംവിധാനവും ചിത്രീകരണവും സ്വയം നിർവഹിച്ച  ഷോർട് ഫിലിമിന് മൂന്നാം സ്ഥാനവും, ഫോട്ടോഗ്രാഫി മത്സരത്തിൽ മൂന്നാം സ്ഥാനവും കിട്ടിയിട്ടുണ്ട് .

ഹള്ളിൽ  ഹിസ്റ്റോപാത്തോളജി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്ന സഹധർമ്മണി Dr ദീപ ജേക്കബ്  (UUKMA Vice President) കോട്ടയം മെഡിക്കൽ കോളേജിൽ സഹപാഠിയായിരുന്നു.  ഏക മകൾ ഈവ  2015ile നാഷണൽ ഫോബ്മ കലോത്സവത്തിൽ കലാതിലകമായിരിന്നു, ഇംഗ്ലീഷിൽ കഥയും കവിതയും എഴുതുന്ന 8  വയസ്സുകാരി ഈവ 2017ile യുക്മ യോർക്ഷയർ  ആൻഡ് ഹംബർ റീജിയൻ കലാതിലകവും , യുക്മ നാഷണൽ കലാമേളയിൽ മോഹിനായാട്ടത്തിനു ഒന്നാം സമ്മാനവും , നാടോടി നൃത്തത്തിന് മൂന്നാം സമ്മാനവും നേടിയിരുന്നു .

കവിയും കഥാകൃത്തുമായ Dr ജെ കെ എസ്‌  വീട്ടൂർ ( Dr JKS Veettoor) സഹോദരനാണ് .

Status: Active
Languages: Malayalam
Country Living: United Kingdom
Major works: thaliyola facebook group

കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിൽ  ജനിച്ചു വളർന്ന സന്തോഷ്‌ സന്തോഷ് റോയ് പള്ളിക്കതയിൽ   യു കെ യിലെ യോർക്ക്ഷെയറിലെ ലീഡ്സ്‌ പട്ടണത്തിലാണു ഇപ്പോൾ താമസം. പുസ്തക വായന പണ്ടെ ഇഷ്ടമായിരുന്ന  സന്തോഷ് റോയ് , സാമൂഹ്യ മാദ്ധ്യമങ്ങളുടെ വരവോടെ പണ്ടെന്നോ , ഉറങ്ങിക്കിടന്ന സാഹിത്യ അഭിരുചികൾ പുറത്തേക്ക്‌ ഒഴുകുവാൻ തുടങ്ങി.

സ്കൂൾ പഠന കാലത്തെ ഒരു സ്കൂൾ യൂത്ത്‌ ഫെസ്റ്റിവലിനു കഥാരചനയിൽ ഒന്നാം സ്ഥാനം കിട്ടിയ ആകെയുള്ള പ്രചോദനത്തിന്റെ അടിസ്ഥാനത്തിൽ ഫേസ്ബുക്കിൽ സജീവമായതിനു ശേഷം, 'താളിയോല' എന്ന് അറിയപ്പെടുന്ന ഒരു ഫേസ്ബുക്ക്‌ സാഹിത്യ ഗ്രൂപ്പ്‌ പ്രസിദ്ധീകരിച്ച നൂറു ചെറുകഥകൾ അടങ്ങിയ ചെറുകഥാ സമാഹാരത്തിൽ  എഴുതിയ 'വേനലിൽ ഒരു പ്രണയം' എന്ന കഥ ഉൾപ്പെടുത്തിയിരുന്നു.
പിന്നെ 'താളം' എന്ന ഒരു താരാട്ടു കവിത, വിരഹം എന്നീ കവിതകൾ ശ്രദ്ധയാകർഷിച്ച  കവിതകളാണ് .
ചില ഹൈക്കു  കവിതകളും ഇടയ്ക്ക്‌ എഴുതിയിട്ടുണ്ട്‌. യാത്രകൾ  ഏറെ ഇഷ്ടമായതിനാൽ  ചില യാത്രാവിവരണങ്ങളും , ധാരാളം ലേഖനങ്ങളും ഇപ്പോൾ സന്തോഷ് എഴുതി വരുന്നു...

Tags:

Status: Active
Languages: Malayalam
Country Living: United Kingdom

ആലപ്പുഴ ജില്ലയിലെ ചേർത്തയിലെ ആർത്തുങ്കൽ നിന്ന് വന്ന്  സൗത്ത് എൻഡ് ഓൺ സിയിൽ താമസമുള്ള  കനേഷ്യസ് അത്തിപ്പൊഴിയിൽ ഒരു സകലകലാ വല്ലഭനായ കലാ സാഹിത്യകാരനാണ് . പഠിക്കുമ്പോൾ തൊട്ടേ കവിതയും, കഥയുമൊക്കെ എഴുതി, 18  വയസ്സുമുതൽ പ്രവാസം തുടങ്ങിയ കനേഷ്യസ് ജോസഫ് അത്തിപ്പൊഴിയിൽ ബഹറിനിൽ വെച്ചു തന്റെ സാഹിത്യ  കലാപ്രവർത്തനങ്ങളുടെ കെട്ടഴിച്ച്‌, സ്വയം എഴുതിയുണ്ടാക്കിയ  ആക്ഷേപ ഹാസ്യ രസത്താലുള്ള നാടാകാവതരണങ്ങൾ, ഓട്ടൻ തുള്ളൽ മുതലായവയാൽ 'ബഹറിൻ കേരളം സമാജത്തി' ൽ ശോഭിച്ചു നിന്ന കലാ സാഹിത്യ പ്രതിഭയായിരുന്നു. അതോടൊപ്പം അന്ന് തൊട്ടെ  പാട്ടെഴുത്തിൽ പ്രാവീണ്യം നേടി അവയൊക്കെ സംഗീതമിട്ട് അവ അവതരിപ്പിച്ചിരുന്നു ...

യു.കെയിൽ വന്ന ശേഷം ആയതെല്ലാം മിനുക്കി എല്ലാ രംഗങ്ങളിലും തലതൊട്ടപ്പനായി മാറി.
കനേഷ്യസ് രചിച്ച ചില ഗാനങ്ങൾ യു .ട്യൂബിൽ ലക്ഷകണക്കിന്  ഹിറ്റുകൾ നേടി. ജിങ്ക ജിങ്ക  എന്ന ഓണപ്പാട്ട് 10  ലക്ഷവും, അന്നെനിക്ക് ജന്മം നൽകിയ നിമിഷം എന്ന ഭക്തിഗാനം  ഏതാണ്ട് 5 ലക്ഷവും, തിരുവിഷ്ടം നിറവേറട്ടെ ഏതാണ്ട് 4 ലക്ഷവുമൊക്കെ  ഹിറ്റുകൾ കിട്ടിയ കനേഷ്യസിന്റെ പാട്ടുകളിൽ ചിലതാണ്.

ഇതിനെല്ലാം പുറമെ കനേഷ്യസ് അത്തിപ്പൊഴിയിൽ ഗാന രചനയും, സംഗീതവും, സംവിധാനവും നിർവ്വഹിച്ച സമ്പൂർണ്ണമായി യു.കെയിൽ ചിത്രീകരിച്ച ഒരു മുഴുനീള മലയാള സിനിമയായിരുന്നു ബിലാത്തി പ്രണയം ... !
ധാരാളം ഭാവ  ഗാനങ്ങളും , സ്കിറ്റുകളും ,ലേഖനങ്ങളും ,അനുഭവാവിഷ്കാരങ്ങളുമൊക്കെ എഴുതുന്ന കനേഷ്യസ്   ദി വോയ്‌സ് ഓഫ് മലയാളി ആർട്ടിസ്റ്റ് ഗ്രൂപ്പിന്റെ  അധിപൻ കൂടിയാണ്...
 

Status: Active
Languages: Malayalam
Country Living: United Kingdom

തൃശൂർ പട്ടണത്തിൽ നിന്നും വന്ന് ക്രോയ്ഡണിലും, അമേരിക്കയിലും, നാട്ടിലുമായി മക്കളുടെ ഒപ്പം മാറി മാറി താമസിക്കുന്ന മുൻ ഗവർമെന്റ്  ഉദ്യോഗസ്ഥനായിരുന്ന ജി.കെ.പള്ളത്ത്, നാടകത്തിലും, സിനിമയിലുമൊക്കെയായി ഏതാണ്ട് അഞ്ഞൂറോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ധാരാളം നാടകങ്ങളും, ബാലെയും എഴുതി രംഗത്തവതരിപ്പിച്ചിട്ടുണ്ട്. 

ഇദ്ദേഹത്തിനു 2017 ലെ കേളിയുടെ കലാകാരന്മാർക്ക് കൊടുക്കുന്ന പുരസ്കാരവും ലഭിച്ചിട്ടുണ്ട് .
നാട്ടിലും, വിദേശത്തുമായി എന്നുമെന്നോണം കലാസാഹിത്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ഊർജ്ജസ്വലനായ സീനിയർ സിറ്റിസനാണ്, ജി. കെ .പള്ളത്ത്.

Tags: ,

Status: Active
Languages: Malayalam
Country Living: United Kingdom

കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരത്തിനടുത് മടമ്പം സ്വദേശിയായ  ജിം തോമസ് കണ്ടാരപ്പള്ളിൽ ഇന്ന് നോട്ടിങ്ങ്ഹാമിലെ ഒരു കലാ സാഹിത്യ സാമൂഹ്യ പ്രവർത്തകനാണ്. കോഴിക്കോട് റേഡിയോ നിലയത്തിലെ നാടകാവതരണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന പിതാവിനൊപ്പം പരിശീലനം സിദ്ധിച്ച ഒരു നാടക കലാകാരനാണ് ജിം തോമസ്. ചെറുപ്പത്തിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ കഥയെഴുതി  സമ്മാനം നേടിയിട്ടുള്ള ജിം, സ്കൂൾ തലം മുതൽ അനേകം നാടകങ്ങൾ ആവിഷ്‌കരിച്ച് സ്റ്റേറ്റ് ലെവലിൽ വരെ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. തെയ്യം, നാടകം, രാഷ്ട്രീയം, സാമൂഹ്യ ചിന്ത എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഇദ്ദേഹം ധാരാളം ലേഖനങ്ങൾ  എഴുതിയിട്ടുണ്ട്.  ജിം തോമസ് രചനയും, സംവിധാനം നിർവ്വഹിച്ച 12 ൽ പരം സംഗീത നാടകങ്ങളും, സ്കിറ്റുകളും  ഇന്ന് യു. കെ യിൽ വിവിധ സ്റ്റേജുകളിൽ അരങ്ങേറിയിട്ടുണ്ട്.
2017  ലെ  'കേളി'യുടെ  കലാകാരന്മാർക്ക് കൊടുക്കുന്ന പുരസ്‌കാരം ലഭിച്ചിരിക്കുന്ന മൂന്ന്  പേരിൽ ഒരാൾ ഈ കലാ സാഹിത്യ വല്ലഭനായിരുന്നു ...!
 

Status: Active
Languages: Malayalam
Country Living: United Kingdom

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തുനിന്നും ലണ്ടനിലെ ബാർക്കിങ്ങിൽ താമസിക്കുന്ന ഇബ്രാഹിം വാക്കുളങ്ങര ഇവിടെ മലയാളികൾക്കിടയിലെ നല്ലൊരു സാമൂഹ്യ പ്രവർത്തകനാണ്. സംഘടനാ പ്രവർത്തങ്ങൾക്കൊപ്പം തന്നെ മലയാളം ഭാഷയെ വല്ലാതെ സ്നേഹിക്കുന്ന ഇദ്ദേഹം ധാരാളം കവിതകൾ പല മാദ്ധ്യമങ്ങളിലും എഴുതിയിടാറുണ്ട്. ഒപ്പം തന്നെ സാമൂഹ്യ ചിന്തകൾ ഉണർത്തുന്ന ധാരാളം ലേഖനങ്ങളും. റോയൽ മെയിലിൽ ജോലിചെയ്യുന്ന ഇബ്രാഹിം കവിതകളും, നാടൻ പാട്ടുകളുമെല്ലാം നന്നായി ആലാപനം ചെയ്യുന്നതിലും നിപുണനാണ് ...

Tags:

How to add your profile

  1. Create an account
  2. Login to the site
  3. Go to 'submit your profile' form the right, below login form
  4. You will see a new page with many tabs at top
  5. Type your name at the 'Title' field under 'Content' tab
  6. Go to 'Directory' tab at top
  7. Fill everything 
  8. Use 'Save' button at top
  9. Ignore other tabs at top
  10. OR- send all to [email protected]
  11. Edit your profile any time from the list

View Tutorial