നാട്ടിൽ പഠിക്കുന്ന കാലം മുതൽ എഴുത്തിൽ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ലണ്ടലിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ നിന്നും, ഇപ്പോൾ മാഞ്ചസ്റ്ററിൽ ന്യൂറോളജി കൺസൾട്ടന്റായി ജോലി നോക്കുന്ന ഈ ഡോക്ട്ടർ.
കുഞ്ഞാലികുട്ടി / കുഞ്ഞാലി .കെ.കെ. എന്നീ അപരനാമങ്ങളിൽ എഴുതിക്കൊണ്ടിരിക്കുന്ന നല്ലൊരു സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരണ് ഈ വല്ലഭൻ.
കുഞ്ഞാലി എന്ന് പരക്കെ അറിയപ്പെടുന്ന ഇദ്ദേഹം. ആദ്യം ഗൂഗിളിന്റെ 'ബസ്സി'ലും , പിന്നീട് കുഞ്ഞാലി .കെ.കെ എന്ന പേരിൽ ഇപ്പോൾ ഗൂഗ്ൾ പ്ലസ്സിലും, മറ്റു സോഷ്യൽ മീഡിയ തട്ടകങ്ങളിലും എഴുത്തിന്റെ ഒരു താരമായി തിളങ്ങി നിൽക്കുന്ന ഒരു ഡോക്ട്ടറാണ് .
Info Clinic എന്ന Health & Wellness Website -ൽ കൂടി, വിജ്ഞാനപ്രദമായ കാര്യങ്ങൾ പങ്കുവെക്കുന്ന സൈബർ കൂട്ടായ്മായിലെ എഴുത്തുകാരനും കൂടിയാണ് കുഞ്ഞാലികുട്ടി. സാമൂഹ്യ നന്മക്ക് വേണ്ടി എന്നുമെന്നോണം എഴുത്തുകളിലൂടെ തൂലിക ചലിപ്പിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞാലി /കുട്ടിയെ അനേകം ആളുകൾ എന്നും വായിച്ചു വരുന്നു ...