Joji Kuriakose Dr / ജോജി കുര്യക്കോസ്

Status: Active
Languages: Malayalam
Country Living: United Kingdom
Socialmedia : https://www.facebook.com/joji.kuriakose.505

മൂവാറ്റുപുഴക്കാരനാണ്, കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എംബിബിസ് പഠനത്തിന് ശേഷം, രണ്ടായിരിത്തി മൂന്നിൽ യുകെയിൽ എത്തി . സൈക്കിയാട്രിയിൽ പോസ്റ്റ് ഗ്രേഡുവേഷൻ (MRCPsych ) കഴിഞ്ഞതിനു ശേഷം കൺസൾറ്റൻറ് സൈക്കിയാട്രിസ്റ്റായി ഹള്ളിൽ ജോലി ചെയ്യുന്നു .

സ്കൂളിലും കോളേജിലും കവിത രചനാ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് മാഗസിൻ എഡിറ്റോറിയൽ ബോർഡ് മെമ്പർ ആയി പ്രവർത്തിച്ചിട്ടുണ്ട് .2015 ആണ്ടിൽ ഫോബ്മ എന്ന യു കെ യിലെ സംഘടന നടത്തിയ കവിത രചന മൽത്സരത്തിൽ "പിരിയുവാനാകാതെ ഞാൻ " എന്നാ കവിതയ്ക്ക്  ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് . അതേ വർഷം (2015) തന്നെ യു കെ യിലെ സാഹിത്യ കൂട്ടായ്മയായ അഥെനീയം അക്ഷര ഗ്രന്ഥാലയം DC books നോട് സഹകരിച്ചു നടത്തിയ സാഹിത്യ മൽത്സരത്തിൽ " അച്ഛനോട്‌ " എന്ന കവിതയ്ക്ക്  മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് .

2015-ഇൽ ശ്രീ വിജയ് യേശുദാസ് ആലപിച്ച "മനമുണർന്നു" എന്ന മ്യൂസിക് ആൽബം സോങ്ങും, 2017-ഇൽ ശ്രീ പി ജയചന്ദ്രൻ ആലപിച്ച "ഒരു പുഞ്ചിരി",  ശ്രീ വിജയ് യേശുദാസ് ആലപിച്ച "എന്റെ വിദ്യാലയം" എന്നീ ലളിത  ഗാനങ്ങളും എഴുതിയിട്ടുണ്ട് .  ശ്രീ കെസ്റ്റർ പാടിയ ഒരു ഗാനത്തിനും  വരികളെഴുതിയിട്ടുണ്ട് .

2015il ഹള്ളിലെ മലയാളം സപ്പ്ളിമെന്ററി സ്കൂളിന്റെ ആദ്യത്തെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. സ്വിറ്റസർലണ്ടിൽ നടന്ന കേളി ഇന്റർനാഷണൽ കലാമേളയിൽ രചനയും  സംവിധാനവും ചിത്രീകരണവും സ്വയം നിർവഹിച്ച  ഷോർട് ഫിലിമിന് മൂന്നാം സ്ഥാനവും, ഫോട്ടോഗ്രാഫി മത്സരത്തിൽ മൂന്നാം സ്ഥാനവും കിട്ടിയിട്ടുണ്ട് .

ഹള്ളിൽ  ഹിസ്റ്റോപാത്തോളജി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്ന സഹധർമ്മണി Dr ദീപ ജേക്കബ്  (UUKMA Vice President) കോട്ടയം മെഡിക്കൽ കോളേജിൽ സഹപാഠിയായിരുന്നു.  ഏക മകൾ ഈവ  2015ile നാഷണൽ ഫോബ്മ കലോത്സവത്തിൽ കലാതിലകമായിരിന്നു, ഇംഗ്ലീഷിൽ കഥയും കവിതയും എഴുതുന്ന 8  വയസ്സുകാരി ഈവ 2017ile യുക്മ യോർക്ഷയർ  ആൻഡ് ഹംബർ റീജിയൻ കലാതിലകവും , യുക്മ നാഷണൽ കലാമേളയിൽ മോഹിനായാട്ടത്തിനു ഒന്നാം സമ്മാനവും , നാടോടി നൃത്തത്തിന് മൂന്നാം സമ്മാനവും നേടിയിരുന്നു .

കവിയും കഥാകൃത്തുമായ Dr ജെ കെ എസ്‌  വീട്ടൂർ ( Dr JKS Veettoor) സഹോദരനാണ് .

How to add your profile

  1. Create an account
  2. Login to the site
  3. Go to 'submit your profile' form the right, below login form
  4. You will see a new page with many tabs at top
  5. Type your name at the 'Title' field under 'Content' tab
  6. Go to 'Directory' tab at top
  7. Fill everything 
  8. Use 'Save' button at top
  9. Ignore other tabs at top
  10. OR- send all to [email protected]
  11. Edit your profile any time from the list

View Tutorial