Directory

Open an account with this web site and create your profile yourself. Alternatively send your details and photo to. This email address is being protected from spambots. You need JavaScript enabled to view it.. Required size of profile photo is 200px by 200px. Once submitted, we will verify and publish. CLICK HERE to View tutorial on how to add your profile. 

Languages: Malayalam
Country of Residence : United Kingdom
Areas of interest: Poetry, Story
Socialmedia : https://www.facebook.com/joji.kuriakose.505

മൂവാറ്റുപുഴക്കാരനാണ്, കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എംബിബിസ് പഠനത്തിന് ശേഷം, രണ്ടായിരിത്തി മൂന്നിൽ യുകെയിൽ എത്തി . സൈക്കിയാട്രിയിൽ പോസ്റ്റ് ഗ്രേഡുവേഷൻ (MRCPsych ) കഴിഞ്ഞതിനു ശേഷം കൺസൾറ്റൻറ് സൈക്കിയാട്രിസ്റ്റായി ഹള്ളിൽ ജോലി ചെയ്യുന്നു .

സ്കൂളിലും കോളേജിലും കവിത രചനാ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് മാഗസിൻ എഡിറ്റോറിയൽ ബോർഡ് മെമ്പർ ആയി പ്രവർത്തിച്ചിട്ടുണ്ട് .2015 ആണ്ടിൽ ഫോബ്മ എന്ന യു കെ യിലെ സംഘടന നടത്തിയ കവിത രചന മൽത്സരത്തിൽ "പിരിയുവാനാകാതെ ഞാൻ " എന്നാ കവിതയ്ക്ക്  ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് . അതേ വർഷം (2015) തന്നെ യു കെ യിലെ സാഹിത്യ കൂട്ടായ്മയായ അഥെനീയം അക്ഷര ഗ്രന്ഥാലയം DC books നോട് സഹകരിച്ചു നടത്തിയ സാഹിത്യ മൽത്സരത്തിൽ " അച്ഛനോട്‌ " എന്ന കവിതയ്ക്ക്  മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് .

2015-ഇൽ ശ്രീ വിജയ് യേശുദാസ് ആലപിച്ച "മനമുണർന്നു" എന്ന മ്യൂസിക് ആൽബം സോങ്ങും, 2017-ഇൽ ശ്രീ പി ജയചന്ദ്രൻ ആലപിച്ച "ഒരു പുഞ്ചിരി",  ശ്രീ വിജയ് യേശുദാസ് ആലപിച്ച "എന്റെ വിദ്യാലയം" എന്നീ ലളിത  ഗാനങ്ങളും എഴുതിയിട്ടുണ്ട് .  ശ്രീ കെസ്റ്റർ പാടിയ ഒരു ഗാനത്തിനും  വരികളെഴുതിയിട്ടുണ്ട് .

2015il ഹള്ളിലെ മലയാളം സപ്പ്ളിമെന്ററി സ്കൂളിന്റെ ആദ്യത്തെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. സ്വിറ്റസർലണ്ടിൽ നടന്ന കേളി ഇന്റർനാഷണൽ കലാമേളയിൽ രചനയും  സംവിധാനവും ചിത്രീകരണവും സ്വയം നിർവഹിച്ച  ഷോർട് ഫിലിമിന് മൂന്നാം സ്ഥാനവും, ഫോട്ടോഗ്രാഫി മത്സരത്തിൽ മൂന്നാം സ്ഥാനവും കിട്ടിയിട്ടുണ്ട് .

ഹള്ളിൽ  ഹിസ്റ്റോപാത്തോളജി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്ന സഹധർമ്മണി Dr ദീപ ജേക്കബ്  (UUKMA Vice President) കോട്ടയം മെഡിക്കൽ കോളേജിൽ സഹപാഠിയായിരുന്നു.  ഏക മകൾ ഈവ  2015ile നാഷണൽ ഫോബ്മ കലോത്സവത്തിൽ കലാതിലകമായിരിന്നു, ഇംഗ്ലീഷിൽ കഥയും കവിതയും എഴുതുന്ന 8  വയസ്സുകാരി ഈവ 2017ile യുക്മ യോർക്ഷയർ  ആൻഡ് ഹംബർ റീജിയൻ കലാതിലകവും , യുക്മ നാഷണൽ കലാമേളയിൽ മോഹിനായാട്ടത്തിനു ഒന്നാം സമ്മാനവും , നാടോടി നൃത്തത്തിന് മൂന്നാം സമ്മാനവും നേടിയിരുന്നു .

കവിയും കഥാകൃത്തുമായ Dr ജെ കെ എസ്‌  വീട്ടൂർ ( Dr JKS Veettoor) സഹോദരനാണ് .

Languages: Malayalam
Country of Residence : United Kingdom
Major works: Directed Malayalam film - Oru Bilathi pranayam

ആലപ്പുഴ ജില്ലയിലെ ചേർത്തയിലെ ആർത്തുങ്കൽ നിന്ന് വന്ന്  സൗത്ത് എൻഡ് ഓൺ സിയിൽ താമസമുള്ള  കനേഷ്യസ് അത്തിപ്പൊഴിയിൽ ഒരു സകലകലാ വല്ലഭനായ കലാ സാഹിത്യകാരനാണ് . പഠിക്കുമ്പോൾ തൊട്ടേ കവിതയും, കഥയുമൊക്കെ എഴുതി, 18  വയസ്സുമുതൽ പ്രവാസം തുടങ്ങിയ കനേഷ്യസ് ജോസഫ് അത്തിപ്പൊഴിയിൽ ബഹറിനിൽ വെച്ചു തന്റെ സാഹിത്യ  കലാപ്രവർത്തനങ്ങളുടെ കെട്ടഴിച്ച്‌, സ്വയം എഴുതിയുണ്ടാക്കിയ  ആക്ഷേപ ഹാസ്യ രസത്താലുള്ള നാടാകാവതരണങ്ങൾ, ഓട്ടൻ തുള്ളൽ മുതലായവയാൽ 'ബഹറിൻ കേരളം സമാജത്തി' ൽ ശോഭിച്ചു നിന്ന കലാ സാഹിത്യ പ്രതിഭയായിരുന്നു. അതോടൊപ്പം അന്ന് തൊട്ടെ  പാട്ടെഴുത്തിൽ പ്രാവീണ്യം നേടി അവയൊക്കെ സംഗീതമിട്ട് അവ അവതരിപ്പിച്ചിരുന്നു ...

യു.കെയിൽ വന്ന ശേഷം ആയതെല്ലാം മിനുക്കി എല്ലാ രംഗങ്ങളിലും തലതൊട്ടപ്പനായി മാറി.
കനേഷ്യസ് രചിച്ച ചില ഗാനങ്ങൾ യു .ട്യൂബിൽ ലക്ഷകണക്കിന്  ഹിറ്റുകൾ നേടി. ജിങ്ക ജിങ്ക  എന്ന ഓണപ്പാട്ട് 10  ലക്ഷവും, അന്നെനിക്ക് ജന്മം നൽകിയ നിമിഷം എന്ന ഭക്തിഗാനം  ഏതാണ്ട് 5 ലക്ഷവും, തിരുവിഷ്ടം നിറവേറട്ടെ ഏതാണ്ട് 4 ലക്ഷവുമൊക്കെ  ഹിറ്റുകൾ കിട്ടിയ കനേഷ്യസിന്റെ പാട്ടുകളിൽ ചിലതാണ്.

ഇതിനെല്ലാം പുറമെ കനേഷ്യസ് അത്തിപ്പൊഴിയിൽ ഗാന രചനയും, സംഗീതവും, സംവിധാനവും നിർവ്വഹിച്ച സമ്പൂർണ്ണമായി യു.കെയിൽ ചിത്രീകരിച്ച ഒരു മുഴുനീള മലയാള സിനിമയായിരുന്നു ബിലാത്തി പ്രണയം ... !
ധാരാളം ഭാവ  ഗാനങ്ങളും , സ്കിറ്റുകളും ,ലേഖനങ്ങളും ,അനുഭവാവിഷ്കാരങ്ങളുമൊക്കെ എഴുതുന്ന കനേഷ്യസ്   ദി വോയ്‌സ് ഓഫ് മലയാളി ആർട്ടിസ്റ്റ് ഗ്രൂപ്പിന്റെ  അധിപൻ കൂടിയാണ്...
 

Languages: Malayalam
Country of Residence : United Kingdom
Areas of interest: Poetry, Article, Film/TV Script, Film/TV Production

ആലപ്പുഴ ജില്ലയിലെ ചേർത്തയിലെ ആർത്തുങ്കൽ നിന്ന് വന്ന്  സൗത്ത് എൻഡ് ഓൺ സിയിൽ താമസമുള്ള  കനേഷ്യസ് അത്തിപ്പൊഴിയിൽ ഒരു സകലകലാ വല്ലഭനായ കലാ സാഹിത്യകാരനാണ് . പഠിക്കുമ്പോൾ തൊട്ടേ കവിതയും, കഥയുമൊക്കെ എഴുതി, 18  വയസ്സുമുതൽ പ്രവാസം തുടങ്ങിയ കനേഷ്യസ് ജോസഫ് അത്തിപ്പൊഴിയിൽ ബഹറിനിൽ വെച്ചു തന്റെ സാഹിത്യ  കലാപ്രവർത്തനങ്ങളുടെ കെട്ടഴിച്ച്‌, സ്വയം എഴുതിയുണ്ടാക്കിയ  ആക്ഷേപ ഹാസ്യ രസത്താലുള്ള നാടാകാവതരണങ്ങൾ, ഓട്ടൻ തുള്ളൽ മുതലായവയാൽ 'ബഹറിൻ കേരളം സമാജത്തി' ൽ ശോഭിച്ചു നിന്ന കലാ സാഹിത്യ പ്രതിഭയായിരുന്നു. അതോടൊപ്പം അന്ന് തൊട്ടെ  പാട്ടെഴുത്തിൽ പ്രാവീണ്യം നേടി അവയൊക്കെ സംഗീതമിട്ട് അവ അവതരിപ്പിച്ചിരുന്നു ...

യു.കെയിൽ വന്ന ശേഷം ആയതെല്ലാം മിനുക്കി എല്ലാ രംഗങ്ങളിലും തലതൊട്ടപ്പനായി മാറി.
കനേഷ്യസ് രചിച്ച ചില ഗാനങ്ങൾ യു .ട്യൂബിൽ ലക്ഷകണക്കിന്  ഹിറ്റുകൾ നേടി. ജിങ്ക ജിങ്ക  എന്ന ഓണപ്പാട്ട് 10  ലക്ഷവും, അന്നെനിക്ക് ജന്മം നൽകിയ നിമിഷം എന്ന ഭക്തിഗാനം  ഏതാണ്ട് 5 ലക്ഷവും, തിരുവിഷ്ടം നിറവേറട്ടെ ഏതാണ്ട് 4 ലക്ഷവുമൊക്കെ  ഹിറ്റുകൾ കിട്ടിയ കനേഷ്യസിന്റെ പാട്ടുകളിൽ ചിലതാണ്.

ഇതിനെല്ലാം പുറമെ കനേഷ്യസ് അത്തിപ്പൊഴിയിൽ ഗാന രചനയും, സംഗീതവും, സംവിധാനവും നിർവ്വഹിച്ച സമ്പൂർണ്ണമായി യു.കെയിൽ ചിത്രീകരിച്ച ഒരു മുഴുനീള മലയാള സിനിമയായിരുന്നു ബിലാത്തി പ്രണയം ... !
ധാരാളം ഭാവ  ഗാനങ്ങളും , സ്കിറ്റുകളും ,ലേഖനങ്ങളും ,അനുഭവാവിഷ്കാരങ്ങളുമൊക്കെ എഴുതുന്ന കനേഷ്യസ്   ദി വോയ്‌സ് ഓഫ് മലയാളി ആർട്ടിസ്റ്റ് ഗ്രൂപ്പിന്റെ  അധിപൻ കൂടിയാണ്...
 

Languages: Malayalam
Country of Residence : United Kingdom
Areas of interest: Poetry, Drama - Playwright, Drama Production

തൃശൂർ പട്ടണത്തിൽ നിന്നും വന്ന് ക്രോയ്ഡണിലും, അമേരിക്കയിലും, നാട്ടിലുമായി മക്കളുടെ ഒപ്പം മാറി മാറി താമസിക്കുന്ന മുൻ ഗവർമെന്റ്  ഉദ്യോഗസ്ഥനായിരുന്ന ജി.കെ.പള്ളത്ത്, നാടകത്തിലും, സിനിമയിലുമൊക്കെയായി ഏതാണ്ട് അഞ്ഞൂറോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ധാരാളം നാടകങ്ങളും, ബാലെയും എഴുതി രംഗത്തവതരിപ്പിച്ചിട്ടുണ്ട്. 

ഇദ്ദേഹത്തിനു 2017 ലെ കേളിയുടെ കലാകാരന്മാർക്ക് കൊടുക്കുന്ന പുരസ്കാരവും ലഭിച്ചിട്ടുണ്ട് .
നാട്ടിലും, വിദേശത്തുമായി എന്നുമെന്നോണം കലാസാഹിത്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ഊർജ്ജസ്വലനായ സീനിയർ സിറ്റിസനാണ്, ജി. കെ .പള്ളത്ത്.

Tags: ,

Languages: Malayalam
Country of Residence : United Kingdom
Areas of interest: Story, Article, Drama - Playwright, Drama Production

കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരത്തിനടുത് മടമ്പം സ്വദേശിയായ  ജിം തോമസ് കണ്ടാരപ്പള്ളിൽ ഇന്ന് നോട്ടിങ്ങ്ഹാമിലെ ഒരു കലാ സാഹിത്യ സാമൂഹ്യ പ്രവർത്തകനാണ്. കോഴിക്കോട് റേഡിയോ നിലയത്തിലെ നാടകാവതരണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന പിതാവിനൊപ്പം പരിശീലനം സിദ്ധിച്ച ഒരു നാടക കലാകാരനാണ് ജിം തോമസ്. ചെറുപ്പത്തിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ കഥയെഴുതി  സമ്മാനം നേടിയിട്ടുള്ള ജിം, സ്കൂൾ തലം മുതൽ അനേകം നാടകങ്ങൾ ആവിഷ്‌കരിച്ച് സ്റ്റേറ്റ് ലെവലിൽ വരെ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. തെയ്യം, നാടകം, രാഷ്ട്രീയം, സാമൂഹ്യ ചിന്ത എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഇദ്ദേഹം ധാരാളം ലേഖനങ്ങൾ  എഴുതിയിട്ടുണ്ട്.  ജിം തോമസ് രചനയും, സംവിധാനം നിർവ്വഹിച്ച 12 ൽ പരം സംഗീത നാടകങ്ങളും, സ്കിറ്റുകളും  ഇന്ന് യു. കെ യിൽ വിവിധ സ്റ്റേജുകളിൽ അരങ്ങേറിയിട്ടുണ്ട്.
2017  ലെ  'കേളി'യുടെ  കലാകാരന്മാർക്ക് കൊടുക്കുന്ന പുരസ്‌കാരം ലഭിച്ചിരിക്കുന്ന മൂന്ന്  പേരിൽ ഒരാൾ ഈ കലാ സാഹിത്യ വല്ലഭനായിരുന്നു ...!
 

Languages: Malayalam
Country of Residence : United Kingdom

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തുനിന്നും ലണ്ടനിലെ ബാർക്കിങ്ങിൽ താമസിക്കുന്ന ഇബ്രാഹിം വാക്കുളങ്ങര ഇവിടെ മലയാളികൾക്കിടയിലെ നല്ലൊരു സാമൂഹ്യ പ്രവർത്തകനാണ്. സംഘടനാ പ്രവർത്തങ്ങൾക്കൊപ്പം തന്നെ മലയാളം ഭാഷയെ വല്ലാതെ സ്നേഹിക്കുന്ന ഇദ്ദേഹം ധാരാളം കവിതകൾ പല മാദ്ധ്യമങ്ങളിലും എഴുതിയിടാറുണ്ട്. ഒപ്പം തന്നെ സാമൂഹ്യ ചിന്തകൾ ഉണർത്തുന്ന ധാരാളം ലേഖനങ്ങളും. റോയൽ മെയിലിൽ ജോലിചെയ്യുന്ന ഇബ്രാഹിം കവിതകളും, നാടൻ പാട്ടുകളുമെല്ലാം നന്നായി ആലാപനം ചെയ്യുന്നതിലും നിപുണനാണ് ...

Tags:

Languages: Malayalam
Country of Residence : United Kingdom
Blogs: http://harishgnath1980.blogspot.co.uk/

പാലായിൽ നിന്നും വന്ന്  കൊവെൻട്രിയിൽ താമസിക്കുന്ന ഹരീഷ് പാല  കഥകളും, കവിതകളും , ലേഖനങ്ങളും നന്നായി എഴുതുന്ന യുവ സാഹിത്യകാരനാണ്. ചെറുപ്പം മുതലേ എഴുത്തിലും സംഗീതത്തിലും തന്റെ കഴിവുകൾ തെളിയിച്ചിട്ടുള്ള ഹരീഷ്, എഴുത്തിൽ മാത്രമല്ല ഇന്ന് യു.കെയിൽ  ശാസ്ത്രീയ സംഗീതമടക്കം , അനേകം ഗാനങ്ങൾ സ്റ്റേജുകളിൽ പാടിക്കൊണ്ടിരിക്കുന്ന അസ്സലൊരു ഗായകനും കൂടിയാണ്.
ഹരീഷിന്റെ നേതൃത്തത്തിൽ ബിലാത്തിയിലെ പല ഭാഗങ്ങളിലും അനേകം സംഗീത പരിപാടികൾ അരങ്ങേറിയിട്ടുണ്ട്.

ഹരിനിലയം  എന്ന ഹരീഷിന്റെ ബ്ലോഗ്ഗിൽ പോയാൽ ഈ വിദ്വാന്റെ എഴുത്തിന്റെ കഴിവുകൾ മുഴുവൻ  വായിച്ചറിയാവുന്നതാണ് ...

Page 1 of 10

How to add your profile

  1. Create an account
  2. Login to the site
  3. Go to 'submit your profile' form the right, below login form
  4. You will see a new page with many tabs at top
  5. Type your name at the 'Title' field under 'Content' tab
  6. Go to 'Directory' tab at top
  7. Fill everything 
  8. Use 'Save' button at top
  9. Ignore other tabs at top
  10. OR- send all to [email protected]
  11. Edit your profile any time from the list

View Tutorial