Scatter, as from an unextinguish'd hearth
Ashes ad sparks, my words among mandking!
Be through my lips to unawaken'd earth
The trumpet of a prophecy!o Wind,
If Winter comes, can Spring be far behind?
(P B Shelly - Poem: "Ode to the West Wind")
ഇന്ന് മെയ് ഒന്ന്. ലോക തൊഴിലാളി ദിനം. അതു കൊണ്ടു കൂടിയാവാം ഫ്രാൻസിസ് അണ്ണൻ ആംഗലേയ കാൽപ്പനിക കവികളിൽ പ്രമുഖനായ ഷെല്ലിയുടെ Ode to the West Wind എന്ന കവിത പരിചയപ്പെടുത്തിയത്. മാറ്റങ്ങളുടെയും സാമൂഹിക പരിവർത്തനത്തിന്റെയും കാഹളമായിരുന്നു ഷെല്ലിയുടെ ഈ കവിത. "ശൈത്യം അണഞ്ഞു കഴിഞ്ഞാൽ, മാറ്റത്തിന്റെ വസന്തത്തിന് വൈകാൻ കഴിയുമോ" എന്നാണു കവിയോടൊപ്പം നമ്മളും ആരായുന്നത്.
തന്റെ ദൂര യാത്രകളിൽ രണ്ടിടങ്ങളിലായി കേൾക്കേണ്ടി വന്ന ഗാനങ്ങളെ അതിന്റെ ചലന ദൃശ്യങ്ങളോട് കൂടി അവതരിപ്പിക്കുകയായിരുന്നു മണമ്പൂർ സുരേഷ്. ലോകത്തിലെ ഏറ്റവും വലിയ മത-സ്മാരകമായ കമ്പോഡിയയിലെ അങ്കോർ വാറ്റിൽ എത്തുന്ന സന്ദർശകർക്കു മുന്നിൽ തനതു വാദ്യോപകരണങ്ങളുമായി സംഗീതം അവതയ്പ്പിക്കുന്നവർ കുഴി ബോമ്പുകളാൽ അംഗ വൈകല്യം ഉണ്ടായവർ ആയിരുന്നു. മറ്റൊരു ഭൂഖണ്ഡത്തിൽ കോകത്തിലെ ഏറ്റവും വലിയ വെള്ള ച്ചാട്ടമായ ഇഗാസു വെള്ളാചാട്ടം (അർജന്റീന) കാണാനെത്തുന്നവർക്കു മുന്നിൽ ഗാനമാലപിക്കുന്ന ഗുവരാനി ഇന്ത്യൻ കുട്ടികൾ. പല ആദിവാസി സമൂഹങ്ങളെയും പോലെ സ്വന്തം ഭൂമിയിൽ അന്യരാക്കപ്പെട്ടവർ. രണ്ടു കൂട്ടരും അവതരിപ്പിച്ച സംഗീതം വ്യത്യസ്തമായിരുന്നു എങ്കിലും സുരേഷ് അവയിൽ പൊതുവായി കണ്ടെത്തിയത് ജീവിതം നഷ്ടപ്പെട്ടവരുടെ വേദനയാണ്. ഹൃദയ സ്പർശിയായ ശോക ഗാനങ്ങളാണ് മനസ്സിൽ നിന്നും വിട്ടുപോകാതെ ദീർഘ കാലം തെളിഞ്ഞു നിൽക്കുന്നതെന്ന് ആരാണ് അഭിപ്രായം പ്രകടിപ്പിച്ചത്?
മിത്തുകളും യാഥാർഥ്യങ്ങളും കൂടിക്കുഴഞ്ഞ മഹാകവി കാളിദാസന്റെ ജീവ ചരിത്രം സുഗതൻ അവതരിപ്പിച്ചു. അതോടൊപ്പം അഭിജ്ഞാത ശാകുന്തളത്തിന്റെ സംക്ഷിപ്ത രൂപവും അവതരിപ്പിച്ചു. സിന്ധു സതീഷ്കുമാർ Prof. മധുസൂദനൻ നായരുടെ 'പ്രണയം' എന്ന കവിത ആലപിച്ചു. പ്രിയവ്രതൻ കാളിദാസന്റെ ഋതുസംഹാരം സദസ്യർക്കു പരിചയപ്പെടുത്തി. ചർച്ചകളിൽ മുരളി മുകുന്ദൻ, ജോസ് ആൻ്റണി, ജൈസൺ, സിസിലി ജോർജ്, ജയാ പ്രിയൻ, റജി നന്തിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.