Reports

"തുടർച്ചയായ ഒരു വലിയ പ്രവാഹത്തിലെ കണ്ണിയാണ് ഓരോ വ്യക്തിയും. അതുകൊണ്ടുതന്നെ നിഷേധിക്കാൻ കഴിയാത്ത സഞ്ചിതമായ പാരമ്പര്യം ഓരോ വ്യക്തിക്കുമുണ്ട്. അതു ഓർമകളയായി, നാദങ്ങളായി, ചുരികളായി വ്യക്തിയിൽ വിലയം പ്രാപിച്ചിരിക്കുന്നു." വർത്തമാന കാലത്തിൽ മലയാള കവിതയെ ജനമധ്യത്തിലേക്കു കൊണ്ടുവന്നവരിൽ അഗ്രഗണ്യനായ കവി Prof. മധുസൂദനൻ നായർ 'കട്ടൻകാപ്പിയും കവിതയും' കൂട്ടായ്മ ഒരുക്കിയ ചർച്ചാ വേദിയിൽ സംസാരിക്കുകയായിരുന്നു. പാരമ്പര്യമാണ് തന്റെ ശക്തി എന്നു തുടർന്നു പ്രസ്താവിച്ചു.

കുമാരനാശാന്റെ കൃതികളെ ഹൃദയത്തിൽ പവിത്രമായി കൊണ്ടുനടക്കുന്ന കവി, 'ചിന്താവിഷ്ടയായ സീത' എന്ന ആശാൻ കൃതിയെപ്പറ്റി സംസാരിച്ചു. 'Stream of consciousness' എന്ന രചനാ സങ്കേതം ഉദാത്തമായ രീതിയിൽ ഈ കൃതിയിൽ ആശാൻ പ്രയോഗിച്ചു. പല ഭാവ തലങ്ങളിലൂടെ കടന്നുപോകുന്ന അന്യാദൃശമായ കവിതയാണിത് എന്നും അദ്ദേഹം പറഞ്ഞു.

കലാലയത്തിലെ തന്റെ ക്ലാസിനെ അനുകരിച്ചുകൊണ്ട് 'ചിന്താവിഷ്ടയായ സീത' യിലെ "ഇനിയാത്ര പറഞ്ഞിടട്ടെ ഹാ! ദിനസാമ്രാജ്യപതേ! ദിവസ്പതേ! അനിയന്ത്രിതദീപ്തിയാം കതിർ- ക്കനകാസ്ത്രാവൃതനാം ഭവാനു ഞാൻ." എന്ന പദ്യം, സദസ്സിന്റെ ആവശ്യപ്രകാരം അദ്ദേഹം 'പഠിപ്പിച്ചു'.

അഗസ്ത്യഹൃദയം, ഭാരതീയം, മേഘങ്ങളെ കീഴടങ്ങു, എന്നീ കവിതകൾ ഭാഗികമായി അദ്ദേഹം ആലപിച്ചു. അഗസ്ത്യഹൃദയത്തിലെ രാമൻ, വാല്മീകിയുടെ രാമനല്ല എന്നും, സ്വന്തം പ്രവർത്തിഫലമായ വിഷമങ്ങളിൽ എത്തിച്ചേരുന്ന നാമോരോരുത്തരും ആണെന്നും, പരിഹാരം പുറത്തല്ല എന്നും, അകത്തുള്ള പരിഹാരമായ അഗസ്ത്യനിലേക്കു സ്വന്തം മനസ്സാക്ഷി എന്ന ലക്ഷ്മണനാൽ നയിക്കപ്പെടെണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എത്ര നിരാകരിക്കാൻ ശ്രമിച്ചാലും, രക്ഷപ്പെടാൻ കഴിയാത്ത തരത്തിൽ പിടിമുറുക്കി വഴുക്കി വീഴ്ത്തുന്ന വർത്തമാനകാല പുറം ചോദനകളിൽ പെട്ടുഴറുന്ന മനുഷ്യാവസ്ഥയാണ് 'മേഘങ്ങളെ കീഴടങ്ങുവിൻ' എന്ന കവിതയുടെ പ്രമേയം എന്ന് അദ്ദേഹം പറഞ്ഞു.

കവിയോടൊപ്പം അദ്ദേഹത്തിന്റെ സഹധർമ്മണിയും, KALA യുടെ രക്ഷാധികാരി Dr. സുകുമാരൻ നായരും സന്നിഹിതനായിരുന്നു. കൗമുദി യൂറോപ്പിന്റെ 'റസിഡന്റ് എഡിറ്റർ' മണമ്പൂർ സുരേഷ് നന്ദി പറഞ്ഞു. KALA യുടെയും, കൗമുദി യൂറോപ്പിന്റെയും സഹകരണത്തോടെ, മലയാളി അസോസിയേഷൻ ഓഫ് ദി UK യുടെ ആസ്ഥാനത്തു വച്ച് 2018 ഒക്ടോബർ 31നു നടത്തിയ ഈ പരിപാടിയിൽ, പ്രതിൽകൂല സാഹചര്യങ്ങൾ തരണം ചെയ്തു ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ഭാഷാ സ്നേഹികൾ എത്തിയിരുന്നു. View Related Article

View Related Article

അന്തരിച്ച ഹാസ്യസാഹിത്യകാരനായ ചെമ്മനം ചാക്കോയുടെ സംഭാവനകളെ സ്മരിച്ചു കൊണ്ടു പരിപാടികൾ ആരംഭിച്ചു. ക്ഷിപ്രഭാഷണം പരിപാടി വിജയമായിരുന്നു എന്നു വിലയിരുത്തപ്പെടുന്നത്, സംബന്ധിച്ച ഏല്ലാ വ്യക്തികളെക്കൊണ്ടും സംസാരിപ്പിക്കാൻ സാധിച്ചു എന്നതുകൊണ്ടാണ്. സാധാരണ ചർച്ചകളിൽ ചിലരെങ്കിലും കേൾവിക്കാർ മാത്രമായിപ്പോകാറുണ്ട്. എല്ലാവരുടെയും ഭാഷണത്തിൽ നർമ്മരസം ഉണ്ടായിരുന്നോ എന്നു ചോദിച്ചാൽ, 'ഇല്ല' എന്നു സമ്മതിക്കേണ്ടിവരും. ഇന്ത്യൻ സുപ്രീം കോടതിയുടെ, അടുത്തകാലങ്ങളിലായി ഉണ്ടായ സുപ്രധാന മൂന്നു വിധികൾ, സാമൂഹിക ജീവിതത്തിലുള്ള ജുഡീഷ്യറിയുടെ സുശക്തമായ ഇടപെടലായി കണക്കാക്കപ്പെടുന്നു. സ്വവർഗ്ഗരതി കുറ്റകരമല്ല എന്നുള്ളതായിരുന്നു ആദ്യത്തെ വിധി. നിലനിന്നിരുന്ന വ്യഭിചാര നിയമങ്ങൾ സ്ത്രീയെ വിവേചനബുദ്ധ്യാ കാണുന്നു എന്നും, അതുകൊണ്ടു അത്തരം നിയമങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണെന്നും ഉള്ളതായിരുന്നു രണ്ടാമത്തെ വിധി. സ്ത്രീകളുടെ ശബരിമല ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട വിധിയിൽ, ചില പ്രായത്തിലുള്ള സ്ത്രീകൾക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നത്, 'സമത്വ അവകാശത്തിനും', 'ആരാധനാവകാശത്തിനും' എതിരെ ഉള്ള നിലപാടുകൾ ആയിരുന്നു എന്നുള്ള കണ്ടെത്തൽ ആയിരുന്നു മൂന്നാമത്തെ സുപ്രധാന വിധി. പ്രതികരിച്ചവർ എല്ലാം തന്നെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ മാത്രമായി ഒതുങ്ങി നിന്നു. ബഹു ഭൂരിപക്ഷവും വിശ്വാസത്തിന്റെ വഴിയേ, നില നിന്നിരുന്ന സ്ത്രീ വിലക്കുകൾ തുടരണമെന്നു വാദിച്ചപ്പോൾ, ഒരു ന്യൂന പക്ഷം, പുരുഷനെന്നപോലെ സ്ത്രീക്കും ഇക്കാര്യത്തിലും തുല്യത വേണം എന്നഭിപ്രായപ്പെട്ടു.

View related article

സ്നേഹത്തിനും അനുകമ്പയ്ക്കും മതമുണ്ടോ? അഥവാ കരുണ വർഷിക്കാൻ മതങ്ങളുടെ കരിമേഘങ്ങൾ ആവശ്യമുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. സാമൂഹിക നന്മയുടെ പിതൃത്വം മതങ്ങൾ അവകാശപ്പെടുന്നതുപോലെയുള്ള ഒരു തമാശ മാത്രമാണ് അനുകമ്പയും മതങ്ങളും തമ്മിലുള്ള ബന്ധം. മറ്റു മതസ്ഥരെ വെറുക്കാൻ പ്രഘോഷിക്കുന്ന സംഘടിത  മതങ്ങൾ എത്ര ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്താലും അതിന്റെ പിന്നെലെ  പ്രേരണ എന്തെന്ന് നാം സംശയിച്ചുപോകുന്നു. ഇവിടെയാണ് സ്വതന്ത്രവും, മതേതരവുമായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രസക്തി. കേരളത്തിന്റെ വർത്തമാനകാല  പശ്ചാത്തലത്തിൽ, ജീവകാരുണ്യ പ്രവർത്തനങ്ങളെ മതങ്ങളുടെ വേലിക്കെട്ടിൽ നിന്നും പുറത്തു കൊണ്ടുവന്നു എന്നതാണ്, പത്തനാപുരത്തെ ഗാന്ധിഭവന്റെ പ്രസക്തി. 

കട്ടൻകാപ്പിയും കവിതയും ഒരുക്കിയ സദസ്സിൽ, ഗാന്ധിഭവന്റെ സ്ഥാപകൻ Dr. സോമരാജൻ തന്റെ അനുഭവങ്ങൾ പങ്കുവച്ചു. സ്ഥാപനം ഉണ്ടായതിന്റെ ചരിത്രവും, പ്രവർത്തനങ്ങളും, പ്രതിസന്ധികളും, പോംവഴികളും, പൊതു സമൂഹത്തിൽ നിന്നും ഉയർന്നുവന്ന സഹകരണവും, കുടുംബാന്തരീരക്ഷങ്ങളിൽ  വറ്റിപ്പോയ കാരുണ്യത്തിന്റെ അനേകം അനുഭവ കഥകളും കൊണ്ട് സമ്പുഷ്ടമായിരുന്നു തുറന്ന ചർച്ചാവേദിയിലെ രണ്ടു മണിക്കൂർ സമയം. ഉദാഹരങ്ങൾ പ്രചോദകമാകുമെങ്കിൽ, ഗാന്ധി ഭവനും, Dr. സോമരാജനും  മഹത്തായ ഉദാഹരണങ്ങളാണ്. 

സാഹിത്യകാരനായ കാരൂർ സോമൻ Dr. സോമരാജനെ  സദസ്യർക്കു പരിചയപ്പെടുത്തി. മലയാളി അസോസിയേഷൻ ഓഫ് ദി UK , ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഗാന്ധി ഭവനുമായി സഹകരിച്ചു പ്രവർത്തിക്കുവാനുള്ള സാധ്യതകൾ ഡയറക്ടർ ആയ ശ്രീജിത്ത് ആരാഞ്ഞു. കാരൂർ സോമന്റെ 'കാല യവനിക' എന്ന നോവൽ ഇതേ വേദിയിൽ വച്ചു തന്നെ  Dr. സോമരാജൻ പ്രകാശനം ചെയ്തു.  നോവലിന്റെ പകർപ്പ്, എഴുത്തുകാരിയായ  സിസിലി ജോർജ് സ്വീകരിച്ചു. മുരളീ മുകുന്ദൻ നന്ദി പറഞ്ഞു. 

Related Article

മെയ് 26 നു essenceUK യും 'കട്ടൻകാപ്പിയും കവിതയും' കൂട്ടായ്മയും സംയുക്തമായി  സംഘടിപ്പിച്ച പരിപാടിയിൽ സി രവിചന്ദ്രൻ സംസാരിച്ചു. ചോദ്യോത്തര വേളയും ഉണ്ടായിരുന്നു. എന്തായിരുന്നു പ്രസക്ത ഭാഗങ്ങൾ?

ശാസ്ത്രീയ വിശകലനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാഴ്ചപ്പാടുകൾ കേരളീയ സമൂഹത്തിൽ ഗണ്യമായി കുറഞ്ഞുവരുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും അന്ധവിശ്വാസങ്ങളിൽ കുരുങ്ങിക്കിടക്കുന്നു. താൻ വിശ്വസിക്കുന്നതിനും ഏർപ്പെടുന്ന ആചാരങ്ങൾക്കും  സാമാന്യ ബുദ്ധിക്കു നിരക്കുന്ന എന്തടിസ്ഥാനമുണ്ട്  എന്നു പലരും ചിന്തിക്കുന്നില്ല. ചിന്താശേഷി ശക്തമാകും  മുൻപേ കുട്ടികളിലേക്ക് കടത്തി വിടുന്ന അശാസ്ത്രീയ വിശ്വാസങ്ങൾ മരണം വരെ അവർ മുറുകെപ്പിടിക്കുന്നു. 

ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്ന സംഘടിതമായ രോഗ ശുശ്രൂഷാ തട്ടിപ്പിൽ സാധാരണക്കാരെപ്പോലെ വിദ്യ സമ്പന്നവരും ഇരയാകുന്നു. സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കാനുള്ളവർ, രോഗിയായി അഭിനയിക്കുന്നവർ ,  സ്തുതിപാഠകർ തുടങ്ങിയവർ ഉൾക്കൊള്ളുന്ന വലിയ ഒരു സംഘമാണ്  കൃത്യമായ പ്ലാനിങ്ങോടുകൂടി ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. കണക്കിൽപ്പെടാത്ത സ്വത്തു സമ്പാദനവും, മത പരിവർത്തനവുമാണ് ഇത്തരക്കാരുടെ ലക്‌ഷ്യം.  വിചിത്രമെന്നു പറയട്ടെ, ധ്യാനഗുരുക്കൾ സ്വന്തം രോഗങ്ങൾക്ക്, വൈദ്യശാസ്ത്രത്തെ സമീപിക്കുന്നു. 

നാരായണ ഗുരു ശിവനെ പ്രതിഷ്ഠിച്ചതിലൂടെ സാമൂഹിക മാറ്റം കേരളത്തിൽ ഉണ്ടായെങ്കിലും ശിവനെ (ദൈവ വിശ്വാസത്തെ) ഉറപ്പിക്കുയുകയാണു ചെയ്തത്. അദ്ദേഹം മതവും ദൈവവും ഇല്ലാത്ത ഒരു സമൂഹത്തിനു വേണ്ടി പരിശ്രമിക്കേണ്ടിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉണ്ടായിരുന്ന പുരോഗമനപരത ഇരുപത്തി ഒന്നാം നൂറ്റാണ്ടു തുടങ്ങിയപ്പോഴേക്കും ഗണ്യമായി കുറഞ്ഞിരിക്കുന്നു. കാരണം ശരിയായ ചികിത്സ ആയിരുന്നില്ല അന്നു  സമൂഹത്തിനു കിട്ടിയത്. 

മതാചാരങ്ങളിലൂടെ പ്രശ്നങ്ങളിൽ നിന്നും വിശ്വാസിക്ക്  ആശ്വാസം ലഭിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം ഒരു മറു ചോദ്യം ഉന്നയിച്ചു. ലഹരി ഉപയോഗിക്കുമ്പോഴും, മദ്യപിക്കുമ്പോഴും പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കാറുണ്ടല്ലോ? താൽക്കാലികമായ ആശ്വാസം പലപ്പോഴും മറ്റു നഷ്ടങ്ങളിലേക്കു വഴിതെളിക്കും. സമയം, ധനം, മാനസികവും ശാരീരികവുമായ സ്വസ്ഥത ഇവയൊക്കെ അതിൽപ്പെടും. 

ഇല്ലാത്ത ഒരുകാര്യം ഇല്ല എന്നു തെളിയിക്കേണ്ട കാര്യമില്ല. അതുകൊണ്ടു ദൈവം ഉണ്ടെങ്കിൽ, അതു ശാസ്ത്രീയമായി തെളിയിച്ചു തന്നാൽ ദൈവ വിശ്വാസിയാകാൻ തയാറാണ്. 

സമൂഹത്തിലെ മൂല്യ ബോധം മതവുമായി  ബന്ധപ്പെട്ടു കിടക്കുന്നു എന്നൊരു വാദമുണ്ട്. മതങ്ങളുണ്ടാവുന്നതിനു മുൻപും, മതങ്ങളില്ലാത്ത മൃഗങ്ങളിലും ദയയും സ്നേഹവും, അനുകമ്പയും നിലനിൽക്കുന്നു. മതങ്ങൾ നടത്തിയിട്ടുള്ള കലാപങ്ങളും, കൊലപാതങ്ങളും, ബലിയും തെളിയിക്കുന്നത് സാമൂഹിക മൂല്യങ്ങളും മതങ്ങളും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നാണു. 

ഹോമിയോപ്പതി അശാസ്ത്രീയമാണ്. ശാസ്ത്രം പറയുന്നത് നേർപ്പിക്കുന്തോറും ഒരു വസ്തുവിന്റെ വീര്യം കുറയും എന്നാണ്. ഹോമിയോപ്പതി മറിച്ചാണു  പറയുന്നത്. ഹോമിയോപ്പതി പറയുന്നു വെള്ളത്തിനു ഓർമ്മയുണ്ടെന്ന്. അങ്ങിനെയാണെങ്കിൽ വെള്ളത്തിന് മാലിന്യത്തിന്റെ ഓർമയും ഉണ്ടാകും. കാരണം ഓടയിലൂടെ ഒഴുകുന്നത് വെള്ളം തന്നെയാണ്. 

ഇസ്‌ലാമിക രാജ്യങ്ങളുടെ കാലോചിതമായ പരിവർത്തനം ഈ കാലഘട്ടം ആഗ്രഹിക്കുന്ന യാഥാർഥ്യമാണ്. 

Related Article

രചനകളിലൂടെ കടന്നുപോകുമ്പോൾ  എഴുത്തുകാരുടെ വ്യക്തി ജീവിതവും, സാമൂഹിക ജീവിതവും പരിഗണിക്കേണ്ടതുണ്ടോ എന്ന മൗലികമായ ചോദ്യത്തിൽ നിന്നാണ് ഇന്നത്തെ ചർച്ചകൾ തുടങ്ങിയത്. കവിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിയുടെ രചനകൾ, ഇതുപോലെ ശ്രദ്ധേയമായ ഒരു കൂട്ടായ്മ ഇന്നത്തെ സാഹചര്യത്തിൽ വിഷയമാക്കിയത് ഉചിതമായില്ല എന്ന വിമർശനം പരിപാടിയുടെ അറിയിപ്പ് പുറത്തു വന്നപ്പോൾ തന്നെ ഉണ്ടായിരുന്നു. വർത്തമാന ഇന്ത്യ കടന്നുപോകുന്ന രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി, സുഗതകുമാരിയുടെ ചില പ്രസ്താവനകൾ സമൂഹത്തിനു ദോഷമുണ്ടാക്കും എന്നായിരുന്നു ആരോപണം. സമൂഹത്തിലെ ഒരുപാടാളുകളെ  സ്വാധീനിക്കുന്ന നിലയിലുള്ള വ്യക്തികൾ സാമൂഹികമായ ഉത്തരവാദിത്തം ഉള്ളവരായിരിക്കണം എന്നും അഭിപ്രായം ഉണ്ടായി.

കലയും സാഹിത്യവും ആസ്വദിക്കുമ്പോൾ അതിന്റെ പിന്നിലുള്ള വ്യക്തിയുടെ ജീവിതവും നിലപാടുകളും പരിഗണിക്കേണ്ടതില്ല എന്നുള്ള എതിർ വാദങ്ങളും ഉണ്ടായി. ഉദാഹരണമായി പറഞ്ഞത് -  അടുത്തകാലത്തു വീഡിയോകളിലൂടെ പുറത്തു വന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ അഭുമുഖങ്ങൾ പലരെയും അസ്വസ്ഥരാക്കുന്നതാണെന്നും അതിനാൽ അദ്ദേഹത്തിന്റെ കൃതികൾ വായിക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതു  കഴമ്പില്ലാത്തതാണ് എന്നും അഭിപ്രായം ഉണ്ടായി.

കമലാദാസിനെയും, അയ്യപ്പനെയും, ചുള്ളിക്കാടിനെയും, ഹിറ്റ്ലറെയും (അദ്ദേഹം ചിത്രകാരൻ കൂടി ആയിരുന്നു), എം എഫ് ഹുസൈനെയും ഒക്കെ തങ്ങളുടെ വാദമുഖങ്ങളുടെ മൂർച്ച കൂട്ടാൻ പലരും ഉദാഹരണങ്ങളായി കൊണ്ടുവന്നു.

കട്ടൻകാപ്പിയും കവിതയും കൂട്ടായ്മ ഇത്തരം കാര്യങ്ങളിൽ വാദമുഖങ്ങളിൽ ഏതെങ്കിലും ഒനിനെ സ്വീകരിച്ചുകൊണ്ടുള്ള നിലപാട് എടുക്കണ്ട കാര്യമില്ല എന്നും, ആരോഗ്യകരമായ തുറന്ന ചർച്ചയിലൂടെ അഭിപ്രായങ്ങളും, വാദ - എതിർ വാദങ്ങളും  സമൂഹത്തിൽ എത്തിക്കാനുള്ള വേദി ഒരുക്കുകയും, തദ്വാരാ വ്യക്തികളെ സ്വയം തീരുമാനമെടുക്കാൻ പ്രാപ്തരാക്കുകയുമാണ്  വേണ്ടതെന്നും ഉള്ള  നിലപാടിൽ എത്തിച്ചേർന്നു. 

"കൃഷ്ണ നീ അറിയുമോ എന്നെ" സുഗതകുമാരിയുടെ കവിത സിന്ധു ആലപിച്ചു. പുനത്തിൽ കുഞ്ഞബ്ദുള്ളയെപ്പറ്റി മുരുകേഷ് പനയറ സംസാരിച്ചു. 'മരുന്ന്' എന്ന കൃതിയെപ്പറ്റി  ഫ്രാൻസിസ് ആൻജിലോസ് സംസാരിച്ചു. ചർച്ചകളിൽ  'സ്മാരകശിലകൾ'  ഉൾപ്പടെ പല കൃതികളും പ്രതിപാദിക്കപ്പെട്ടു.

കുഞ്ഞബ്ദുള്ളയുടെ 'മരുന്നി'ന്റെ അവസാന ഭാഗത്തു, സുഗതകുമാരിയുടെ 'മൃതിയെ കണ്ണാൽ കണ്ടേൻ' എന്ന കവിതയുണ്ട് എന്നത് അനുചിതമായ ഒരു ആകസ്മികതയായിരുന്നു. ആ കവിത ആദ്യന്തം  ഫ്രാൻസിസ് വായിക്കുകയും ചെയ്തു. 

Related Article

2016 ൽ കട്ടൻകാപ്പിയും കവിതയും 8  പരിപാടികൾ  സംഘടിപ്പിച്ചു. ഇതിൽ ചിത്രകലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണ്. 2015 ൽ ആരംഭിച്ച ആർട്ട് പ്രോജക്ടിന്റെ സമാപനവും, ചിത്രകലാ പ്രദർശനവും 2016 ഫെബ്രുവരിയിൽ നടത്തി. നാഷണൽ ഗാലറിയും, റ്റേറ്റ് ബ്രിട്ടൻ ഗാലറിയും സന്ദർശിച്ചു. ചരിത്രകാരനായ ജോസ് ആന്റണിയുടെ കലാ പ്രദർശനത്തിൽ പങ്കെടുക്കുകയും അവിടെവച്ചുതന്നെ ചിത്രകലയെ സംബന്ധിച്ച ചർച്ച നടത്തുകയും ചെയ്തു. ONV കുറുപ്പിനെയും കാവാലം നാരായണപ്പണിക്കരെയും അനുസ്മരിച്ച ചടങ്ങുകളിൽ അവരുടെ രചനകൾ അവതരിപ്പിക്കുകയും അതേപ്പറ്റി ചർച്ച നടത്തുകയും ചെയ്തു. നവംബറിൽ കൂടിയ ശരത് സംഗമത്തിൽ ഛായ കയ്യെഴുത്തു മാസികയുടെ ആറാം പതിപ്പ് പ്രകാശനം ചെയ്തു. 2015 പ്രവാസികൾക്കായി നടത്തിയ   കവിതാ രചന മത്സരത്തിൽ വിജയിയായ K ഹാഷിമിനെ ആദരിച്ചു. ജനകീയ കലാകാരനായ കലാഭവൻ മണിയെ അനുസ്മരിച്ചു. 'ബിലാത്തി പ്രണയം' എന്ന മലയാള സിനിമയുടെ പ്രവർത്തകരായ UK മലയാളികളെ അനുമോദിച്ചു. 'ജനാധിപത്യത്തിന്റെ ഇടനാഴികൾ' എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. 

Page 1 of 4

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to [email protected]
 11. Edit your profile any time from the list

View Tutorial