Events

Highlights

  • Organised first ever Malayalam writers' meet in UK on 19 November 2017 at Kerala house, London.
  • Organised 68 events since October 2010
  • Sessions with Sreekumaran Thampi, Sarah Joseph, K Satchidanandan, journalist Sujathan , Jayan Cheriyan, Prof G Balachandran, Ashokan Charuvil, Dr.Ravi Ramam, Kavalam Narayana Panicker, Anitha Thampi, Poly Varghese, Prabha Varma, Ramachandran (KELI), Dr.Kavitha Balakrishnan 
  • Art project - Workshop on modern art. 3 Group art workshops and Final Exhibition
  • Group discussions about Literature, creative art, Drama, Films, Film songs, Social issues, History, Writers and Artists etc
  • Special sessions on Freedom of expression, Women's issues & Delhi rape, BREXIT 
  • Tribute/homage to many...
  • Worked in association with different organisations like Kaumudi Europe, KALA, SNGM, Sangeetha of the UK, SWARAH of Kent, River Indus, London Sahithyavedi.
  • Group Gallery & Exhibition visits

 

2010 - 3 events

8 October Friday: Informal beginning of Kattankaappi – ONV evening at Kerala house from 7 pm
November 26: Kerala house
December 10: Kerala house


2011 - 7 events

January 14: Kerala house
February 12 : Pink Saris – by Kim Longinotto – MAUK in association with Kaumudi Europe
May 21: Kerala house
June 11: Kerala house
July 9: Kerala house
October 8: Kerala house
November 11: Vandikkalakal by Kamala Das - Kerala house


2012 - 11 events

January 14: Kaakkanaadan – SNGM Hall
February 11: Tribute to Prof. Sukumar Azhikode at Froud Centre, Manor park
March 10: Sultan of Bepur – Life and works of Vaikom Mohammed Basheer
April 13: Life and Works of N N Pillai
May 11: Love Queen of Malabar – book by Merrily Wiesbord about Kamala Das
June 8: 
July 13: Poetry of Kureeppuzha Sreekumar
Aug: postponed to September
September 21: Thakazhi memorial speech by Prof. G Balachandran
October 7:  Session with Sreekumaran Thampi, in association with Kaumudi Europe and KALA
December 7: Tribute to P Govinda Pillai, Stories of Uroob- ‘രാച്ചിയമ്മ’


2013 - 11 events

Jan 12: When Delhi happens – open discussion in the backdrop of Delhi gang rape - women's status in India
Feb 10: Discussion based on ‘Adaminte Vaariyellu’ film by K G George - continuation of womens' status in India
Mar 8: Poetry of Omer Khayam
Mar 22: Screening of Papilio Budha & Discussion with director Jayan Cheriyan
April 5: Homage to Padmashri Sukumari
April 6: Workshop on Modern Art by Jose Antony, in association with London Sahithyavedi
April 13: "The killing off Indulekha" by Dr N Gopalakrishnan,
May 11: A journey through Malayalm Film Songs - The poetry in film songs
June 22: Celebrating ‘Engligh’ – the film by Shyamprasad
October 13: Session with Sarah Joseph, in association with Kaumudi Europe and KALA
Nov: Launch of Collaborative Writing project - (never materialised)
December 8: Croydon with Sangeetha of the UK


2014 - 9 events

Jan 19: at Croydon - Sangeetha of the UK - പ്രിയ കവികളും പ്രിയ കവിതകളും'
Jan 26: Falicitation of Sicili George – author of ‘Pakshi Paathalam’
Feb 16: Croydon -
Mar 16: Croydon – First release of ‘Chhaya’ ‘ഛായ’ created by Pradeep Croydon
- പാദ പൂരണം 'വീണ്ടും രസാലങ്ങൾ പൂക്കുമോ?'
April: Cancelled Croydon programme
May 18 Marcase, MV Devan, Chhaya, Croydon in association with Sangeetha of the UK
June 21 - Session on Mahabharatha, Felicitating Jinson Iritty for his book - Thiricharivukal.
July 12 - at Kent in association with SWARAH
October 14 - at Croydon Sangeetha of the UK - "Dweepukalum theerangalum" by Anand
October 19 - ESession with Satchidanandan, in association with KALA and Kaumudi Europe.


2015 - 11 events

Jan 25: Kannur Sherif songs - in assocition with NISARI of MAUK, Kerala house
March 15: Freedom of expression - Perumal murugan - Kerala house
June 21 Sun: Evening with Kavalam Narayana Panicker & Jayaprabha Menon. Croydon in association with Sangeetha of the UK
August 24: Felicitating Aniyan Kunnath & discussion about his book - veyil pookkunna mazha mekhanagal
October 10: Art project 1st episode - Stevenage
October 20: Art project 2nd episode - with 60+ sisters club - Kerala house
November 8, Sun: Art project 3rd episode- poetry & Art - Daffodil - Stevenage
November 20 Fri: Session with Ashokan Charuvil, in association with SNGM
November 18 Wed: Session with Dr.P Balashankor Mannath. Keralahouse
December 15 Friday: Session with Dr. Ravi Ramam


2016 - 8 events + 2 Gallery visits

February 20: Tribute to ONV
February 27: Art exhibition 4th & finale of art project. Kerala house
March 19: Janakeeyamaaya manimuzhakkangal - homage to kalabhavan mani - Kerala house
June 18: Corridors of Democracy, Kerala house.
July 9: Tribute to Kavalam Naraya Panickar
October 16: Felicitating 'Bilathi pranayam, Guru mission
November 6: Group Gallery Visit, National Gallery
November 27: Autumn festival, sharath sangamam - Awarded Hashim for winning Poetry competition 2015, Chhaya release.
December 11: Group Gallery Visit - Tate Britain
December 26: Exhibition by Jose, Discussion at Unit 3 Projects, 3 Empson St, London E3 3LT


2017 - 9 events + 1 Gallery visit

January 15: Group Gallery visit - William Morris, Walthamstow
March: International short writing competition
May 1: Spring festival - Vasantholsavam - Kalidasa - rithu samharam
June 18: Summer Get-together, Greekshma samgamam - Anitha Thampi
August 20: Poly Varghese, Mohana Veena performance, Boul songs of Bengal, Poetry etc
September 24: Session on 'Malayalithavum manavikathayum' in association with River Indus, Hayes
October-November: Kadhakali awareness project - Dakshayagam by Irayimman Thampi - (performance on Nov11)
October 29: Session with poet Prabha Varma in association with KALA and Kaumudi Europe
November 1: Screening of documentary 'Aarunam' and discussion with director Ramachandran (KELI)
November 19: First ever malayalam writers meet in UK. Talk by Dr.Kavitha Balakrishnan on Art history of Kerala

 

2018 - 
Jan 14: 'രാത്രിമഴ' - സുഗതകുമാരിയുടെ കവിതകളിലൂടെ ഒരു യാത്ര. പുനത്തിൽ കുഞ്ഞബ്ദുള്ള അനുസ്മരണം
April 15: 'ചില നാട്ടുകാര്യങ്ങൾ'. മുരളി തുമ്മാരുകുടിയുമായി സംവാദം

 

MAUK in association with London Malayalala Sahithya Vedi is organising poetry reading and discussion on Monday 24th August 2015 at Kerala house, 671 Romford Road, London E12 5AD. 'Veyil pookkunna mazha meghangal' is the latest book by eminent poet Aniyan Kunnath. The FREE event will start at 6pm. For more details please contact: Murali Mukundan-07930134340; Reji Nanthikkadu-0782437505

പെരുമാൾ മുരുഗൻ, ചങ്ങലയിൽ ക്ബന്ധിക്കപ്പെട്ട ഏറ്റവും ഒടുവിലത്തെ ഇരയാണ്. ഒടുവിൽ തന്നിലെ എഴുത്തുകാരന്റെ അകാല മരണം  പ്രഖ്യാപിച്ചുകൊണ്ട് മൗനത്തിലേക്കു തിരിച്ചു പോയി മുരുഗൻ. ജോർജ് ഓർവെൽ എഴുതിയ 'ആനിമൽ ഫാം', സൽമാൻ റുഷ്ദി യുടെ 'സാത്താനിക് വെർസെസ്', ഇന്നും വെളിച്ചം കാണാത്ത മലയാള ചലച്ചിത്രമായ 'പിതാവിനും പുത്രനും' ഒടുവിൽ BBC യുടെ 'ഇന്ത്യാസ് ഡോട്ടർ'; ഭൂഖണ്ഡങ്ങളിലൂടെ കടന്നു പോകുന്ന അസഹിഷ്ണുതയുടെ ഈ ചങ്ങല വളരെ നീണ്ടതാണ്. ഭൂത-വർത്തമാന കാലങ്ങളെ ഇരുട്ടുകൊണ്ട് മൂടാൻ ഇറങ്ങി പുറപ്പെടുന്നവർ, വിമർശിക്കപ്പെടുമ്പോൾ വിറളി പിടിക്കുന്നവർ, മത-രാഷ്ട്രീയ-പ്രത്യയശാസ്ത്രങ്ങളുടെ ലഹരിക്കടിമപ്പെട്ടവർ വിസ്മരിക്കുന്ന ഒരു ചരിത്ര സംഭവമുണ്ട്. AD 1600 ൽ തത്ത്വ ചിന്തകനും ഗണിത ശാസ്ത്രജ്ഞനുമായിരുന്ന ബ്രുണോയെ ജീവനോടെ കത്തിച്ചിട്ടും ഭൂമി നീണ്ടു പരന്നിരിക്കുകയോ, സൂര്യൻ ഭൂമിയെ ചുറ്റി കറങ്ങുകയോ, ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമായി തീരുകയോ ചെയ്തില്ല. വിമർശിക്കുമ്പോൾ തകർന്നടിയുന്നതാണ് വിശ്വാസങ്ങൾ എങ്കിൽ ആ വിശ്വാസങ്ങൾ കാലഹരണപ്പെട്ടതാണ്. കാലത്തിന്റെ പ്രവാഹത്തിൽ അതിനു പിടിച്ചു നിൽക്കാൻ കഴിയില്ല. "മാറ്റുവിൻ ചട്ടങ്ങളെ സ്വയമാല്ലെങ്കിൽ - മാറ്റു മതുകളീ നിങ്ങളെത്താൻ" എന്നു കവി പാടിയത് ചരിത്രത്തിൽ നാം എത്രയോ തവണ കണ്ടു കഴിഞ്ഞു.  സാഹിത്യത്തെയും ഇതര സർഗാത്മക പ്രവർത്തനങ്ങളെയും, വ്യക്തി വൈരഗ്യത്തിൽ തുടങ്ങി മത-വർഗീയ-രാഷ്ട്രീയ അസഹിഷ്ണുത വരെ പ്രകടിപ്പിക്കുവാനുള്ള മാർഗമായി തെരഞ്ഞെടുക്കുന്നവർ, വെളിച്ചത്തെ ഭയക്കുന്നവരെക്കാൾ വ്യത്യസ്തരാണോ? മലീമസമായ ആവിഷ്കാരവും   സങ്കുചിതമായ കാഴ്ചപ്പാടുകളും വച്ചു നീട്ടുന്നത്‌ കലുഷിതമായ സാമൂഹിക ജീവിതമാണെങ്കിൽ, ഇതാണോ നാമാഗ്രഹിക്കുന്ന ആധുനിക ജീവിതം? ഭൗതികമായി ദ്രുത ഗതിയിൽ വളരുമ്പോളും ആന്തരികമായി ചെറുതായി വരുന്ന ആധുനിക മനുഷ്യനെപ്പറ്റി ഒരു തുറന്ന അന്വേഷണം. 'വെളിച്ചത്തിനു ചങ്ങല പണിയുമ്പോൾ' ചർച്ചാ വേദിയിലേക്ക് ഏവർക്കും സ്വാഗതം.  Date: Saturday 14 March 2015; Time: 6pmVenue: Kerala House, 671 Romford Road, Manor Park, London E12 5AD, United Kingdom.

പാട്ടുകളുടെ മാധുര്യവും ചോദ്യങ്ങളുടെ രസവുമായി പ്രശസ്ത പിന്നണി ഗായകനായ കണ്ണൂർ ഷെരിഫ് നയി ക്കുന്ന ഗാനസന്ധ്യ.

അകലെ അകലെ നീലാകാശം
ജീവിതേശ്വരി ക്കേകുവാനൊരു പ്രേമലേഖനമെഴുതി
സുറുമയെഴുതിയ മിഴികളെ
പ്രാണസഖീ ഞാൻ വെറുമൊരു
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ സൂക്ഷിക്കാം
കണ്‍ മണി നീയെൻ കരം പിടിച്ചാൽ
മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല

ഓർമയിൽ തങ്ങിനില്ക്കുന്ന എത്രയോ ഗാനങ്ങൾ കോഴിക്കൊടിന്റെ പ്രിയ പുത്രനായിരുന്ന ബാബുരാജ് നമുക്കു സമ്മാനിച്ചു. അറുപതുകളിൽ കത്തിജ്വലിച്ചു നിന്നിരുന്ന ബാബുരാജിൽ നിന്നും ഹിന്ദുസ്ഥാനിയുടെയും ഗസലിന്റെയും ഖരാനകളുടെയും ചേരുവകൾ സന്നിവേശിപ്പിച്ച സുന്ദരങ്ങളായ മലയാള ഗാനങ്ങൾ അനശ്വരമായി നിലകൊള്ളുന്നു. M S ബാബുരാജിനെ ഏറെ ഇഷ്ടപ്പെടുന്ന കണ്ണൂർ ഷെരിഫിൽ നിന്നും ബാബുരാജ് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. At Keralahouse, Manorpark on Sunday 25 January 2015. Members-£10, non-members-£12, children (4-14)-£5

 

 

Report 'നിങ്ങളാവശ്യപ്പെട്ട ഗാനങ്ങൾ' അന്വർഥമാക്കിക്കൊണ്ട് മലയാളത്തിന്റെ പ്രിയ ഗായകൻ കണ്ണൂർ ഷെരിഫ് അവതരിപ്പിച്ച സംഗീതമേള സദസ്യരെ ഗൃഹാതുരത്വത്തിന്റെ വഴികളിലൂടെ ഏറെ ദൂരം കൈ പിടിച്ചു നടത്തി. മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ, തനിക്ക് എല്ലാ ഗാനങ്ങളും അനായാസമായി വഴങ്ങും എന്ന് തെളിയിച്ച വേദിയിൽ സെമിക്ലാസ്സിക്കൽ, ഫാസ്റ്റ്, ഹാസ്യ, ഗസൽ,  പ്രണയ-ശോക-ഭക്തി ഗാനങ്ങൾ തുടർച്ചയായി അവതരിപ്പിച്ചു മുക്തകണ്ഠം പ്രശംസ നേടി. 60-70 കാലഘട്ടങ്ങളിലെ, ശ്രവ്യ ഭംഗികൊണ്ടും അർത്ഥ  സമ്പുഷ്ടി കൊണ്ടും മികച്ച  മലയാള ചലച്ചിത്ര ഗാനങ്ങൾക്കൊപ്പം മുഹമ്മദ്‌ റാഫി, കിഷോർകുമാർ എന്നിവരുടെ ഹിന്ദി ഗാനങ്ങളും അവതരിപ്പിച്ചു. മലയാളി അസോസിയേഷൻ ഓഫ് ദി UK (mauk.org) യുടെ സംഗീത ട്രൂപ് ആയ 'നിസരി' യും  'കട്ടൻ കാപ്പിയും കവിതയും' ഒത്തു ചേർന്നാണ് ഈ അവിസ്മരണീയമായ കലാവിരുന്ന് ഒരുക്കിയത്. ബാബുരാജിന്റെയും, രാഘവൻ മാസ്റ്ററുടെയും ഏറെ ഗാനങ്ങൾ അവതരിപ്പിച്ച തോടൊപ്പം ബോംബെ രവിയുടെയും, ദേവരാജന്റെയും,  രവീന്ദ്രന്റെയും, ശ്രദ്ധേയമായ ഗാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഷെരിഫി നോടൊപ്പം 'നിസരി' യുടെ ഗായകരായ രാജേഷ്‌ രാമൻ, ശ്രേയ സുനിൽ എന്നിവരും, ഉപകരണങ്ങളുമായി അൽബർട്ട് വിജയൻ, വിനോദ് നവധാര, വരുണ്‍ മയ്യനാട്, ഷിനോ തോമസ്‌  എന്നിവരും വേദി പങ്കിട്ടു. സ്ഥിരം ഗാനമേള എന്നതിലുപരി, പ്രേക്ഷകരുമായി സംവദിച്ചു കൊണ്ടാണ്  ഈ ആസ്വാദനമേള അവതരിപ്പിച്ചത് എന്നത് അനുകരണീയമായ ഒരു പ്രത്യേകതയായി പലരും എടുത്തു പറഞ്ഞു. ലാളിത്യത്തിന്റെ മഹനീയ ഉദാഹരണമായ ഷെരിഫ് ആലാപനത്തിനിടയിൽ തന്റെ സംഗീത യാത്രയിൽ താൻ കണ്ട ദൃശ്യങ്ങളും കേട്ട കഥകളും പങ്കുവെച്ചത് മറ്റൊരു പ്രത്യേകതയായിരുന്നു.  

അറിവിന്റെയും ആസ്വാദനത്തിന്റെയും വഴിയിലൂടെ സഞ്ചരിച്ചു 'കട്ടൻ കാപ്പിയും കവിതയും' എന്ന അനൗപചാരിക കൂട്ടായ്മ അഞ്ചാം സംവത്സരത്തിൽ എത്തി നില്ക്കുന്നു. സാഹിത്യ, സാഹിത്യേതര വിഷയങ്ങൾ ചർച്ച ചെയ്യുന്ന തുറന്ന വേദികളാണ്  ഈ സംരംഭം സാധാരണയായി എല്ലാ മാസവും ഒരുക്കുന്നത്. അംഗവരിയോ, സംഘടനാ ചട്ടക്കൂടുകളോ, മത രാഷ്ട്രീയ ചായ്വുകളോ ഇല്ലാത്ത ഈ സംരംഭം mauk യുടെ സഹായത്തോടെ സന്നദ്ധപ്രവർത്തകർ നയിക്കുന്നു. സമാന മനസ്കർക്ക്  എപ്പോഴും കടന്നു വരാവുന്ന ഈ വേദികൾ സ്വതന്ത്ര ചിന്തക്ക് പ്രാമുഖ്യം നല്കുന്നു. കൂടുതൽ വിവരങ്ങൾക്ക് kattankaappi.org   {gallery}sherif{/gallery}

View report

Report ലണ്ടൻ: ലണ്ടനിലെ പ്രമുഖ മലയാള സംഘടന ആയ മലയാളി അസോസിയേഷന്റെ (MAUK) സാഹിത്യ ചർച്ചാ വേദിയായ 'കട്ടൻ കാപ്പിയും കവിതയും' കൗമുദി യൂറോപ് ഓൺലൈനുമായി സഹകരിച്ചു  കേരള പ്രസ് അക്കാദമി പ്രസാധനം ചെയ്ത മലയാളത്തിലെ  മുതിർന്ന പത്രലേഖകൻ പി സുജാതന്റെ 'ചരിത്ര സാക്ഷികൾ'   മാധ്യമ നഭസിൽ മുന്പേ പറന്നവർ എന്നാ കൃതി ചർച്ച ചെയ്തു.  MAUK ആസ്ഥാനമായ മാനർപാർകിലെ കേരള ഹൗസിൽ നടന്ന പരിപാടിയിൽ  പ്രിയാവ്രതൻ  കഴിഞ്ഞ മൂന്നു വർഷമായി നടക്കുന്ന "കട്ടൻ കാപ്പിയും കവിതയും"  എന്ന ചര്ച്ചാ വേദിയുടെ  പശ്ചാത്തലം വിവരിച്ചു .  കേരള കൗമുദി ലണ്ടൻ ലേഖകൻ മണമ്പൂർ സുരേഷ് അധ്യക്ഷത വഹിച്ചു. ലളിതവും ഒപ്പം ഗഹനവുമായ  പി.സുജാതന്റെ ശൈലി പ്രമുഖ നിരൂപകനായിരുന്ന KP അപ്പന്റെ വരെ പ്രശംസ നേടിയെടുത്തിട്ടുണ്ട് . "ചരിത്ര സാക്ഷികൾ   മാധ്യമ നഭസിൽ മുന്പേ പറന്നവർ"  എന്ന ഗ്രന്ഥത്തിനു പിന്നിൽ ഏറെ നാളത്തെ  പഠനമുണ്ടെന്നും അത് പത്ര പ്രവർത്തന ചരിത്രം പഠിക്കാൻ വരുന്നവർക്കും മറ്റു വായനക്കാർകും ഒരു മുതൽക്കൂട്ടാണെന്നും മണമ്പൂർ സുരേഷ് പറഞ്ഞു. ഈ കൃതി എഴുതാനുണ്ടായ കാരണം പി.സുജാതൻ വിവരിച്ചു. കെ ബാലകൃഷ്ണനെപ്പോലും അറിയാത്ത ഒരു പുതിയ തലമുറ പത്രപ്രവർത്തനം പഠിക്കാൻ എത്തുന്നതിനെക്കുറിച്ചുള്ള നിരാശയായിരുന്നു ഈ പുസ്തക രചനയിൽ എത്തിച്ചത്. 28 വർഷം മുന്പ് പത്രപ്രവർത്തനരംഗത്ത് സജീവമായിട്ടുണ്ടാവുകയും മലയാള പത്ര പ്രവർത്തന രംഗത്ത് ഒരു പാട് ട്രെൻഡുകൾ  അവതരിപ്പിക്കുകയും സാഹിത്യത്തെയും രാഷ്ട്രീയത്തെയും നവീകരിക്കാൻ അഹോരാത്രം പരിശ്രമിക്കുകയും മലയാള പത്ര പ്രവർത്തനത്തിന് അമൂല്യവും അപൂർവവുമായ സംഭാവനകൾ നൽകുകയും ചെയ്ത  കൗമുദി വാരിക പത്രാധിപർ ആയിരുന്നു കെ ബാലകൃഷ്ണൻ.  അങ്ങനെ മണ്മറഞ്ഞ മഹാരഥന്മാരായ പത്രാധിപന്മാരേയും, പത്ര പ്രതിനിധികളേയും പരിചയപ്പെടുത്തുന്ന ഗ്രന്ഥത്തെക്കുറിച്ച് വിശദമായ ചർച്ച നടന്നു. 31 പേരെക്കുറിച്ചാണ്  "ചരിത്ര സാക്ഷികൾ   മാധ്യമ നഭസിൽ മുന്പേ പറന്നവർ" എന്ന കൃതിയിൽ  ഉള്ളത്. നൂറു പേരെക്കുറിച്ചെങ്കിലും എഴുതണമെന്നുണ്ടെന്നും അതിന്റെ പുതിയ  അദ്ധ്യായങ്ങൾ ഇപ്പോൾ  കേരള പ്രസ് അക്കാദമി ഇൻഹൗസ് മാഗസിനിൽ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും സുജാതൻ പറഞ്ഞു, സുഗതൻ, KGN നായർ, ബീന പുഷ്കാസ്, അനിൽ,  പ്രിയാവ്രതൻ, മണമ്പൂർ സുരേഷ് തുടങ്ങിയവർ പുസ്തകത്തെക്കുറിച്ചും, പത്ര മാധ്യമത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കുകയും ചർച്ചയിൽ പങ്കുകൊള്ളുകയും ചെയ്തു.  (Report by Suresh Manamboor - http://news.keralakaumudi.com/news.php?nid=cc67240a1161a8fe4059b7ecac12ed3b)

മലയാളത്തിന്റെ ധൈഷണിക നാദമായ പ്രൊഫസർ K സച്ചിദാനന്ദൻ അദ്ദേഹത്തിന്റെ സാഹിത്യ, സാംസ്കാരിക അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. ആശയ സമ്പുഷ്ടമായ കവിതകൾ, പ്രൗഢ ലേഖനങ്ങൾ, യാത്രാ വിവരണങ്ങൾ, എന്നിവകൊണ്ട് വർത്തമാന മലയാള ഭാഷയിൽ നിറഞ്ഞു നില്ക്കുന്ന പ്രതിഭാസമായ സച്ചിദാനന്ദൻ മനോഹരമായ മൊഴിമാറ്റങ്ങൾ കൊണ്ട് അനേകം അന്യ ഭാഷാ സാഹിത്യകാരന്മാരെ മലയാളിക്കു പരിചയപ്പെടുത്തിയിട്ടുണ്ട്. 2010 ഒക്ടോബറിൽ  ആരംഭിച്ച 'കട്ടൻകാപ്പിയും കവിതയും' എന്ന അനൗപചാരിക സംരംഭം  KALA യുടേയും 'കൗമുദി യൂറോപ്പി' ന്റെയും സഹകരണത്തോടെയാണ് ഈ സമ്മേളനം  സംഘടിപ്പിക്കുന്നത്. ലണ്ടൻ മലയാളികൾക്ക് അപൂർവമായി ലഭിക്കുന്ന ഈ അവസരം, അദ്ദേഹത്തോടൊപ്പം പങ്കിടാൻ ഏവരെയും ക്ഷണിക്കുന്നു. Venue: Kerala House, Manor park, London E12 5AD Date: Sunday 19, October 2014 Time: From 6pm

How to add your profile

  1. Create an account
  2. Login to the site
  3. Go to 'submit your profile' form the right, below login form
  4. You will see a new page with many tabs at top
  5. Type your name at the 'Title' field under 'Content' tab
  6. Go to 'Directory' tab at top
  7. Fill everything 
  8. Use 'Save' button at top
  9. Ignore other tabs at top
  10. OR- send all to [email protected]
  11. Edit your profile any time from the list

View Tutorial