കവിതയുടെ ശരത് കാല സംഗമത്തിൽ 'ഛായ' കൈയെഴുത്തുമാസികയുടെ ആറാം ലക്കം പ്രകാശനം ചെയ്യുന്നു. ഇലകൊഴിയുന്ന ശരത് കാല സന്ധ്യയിൽ വട്ടം കൂടിയിരുന്നു നമുക്കു കവിത ചൊല്ലാം. ചൂടു കട്ടൻ കാപ്പിയും രുചിച്ചുകൊണ്ട് ചർച്ചയിലൂടെ കവിതയെ ഉൾക്കൊള്ളാം. കവിത ചലനമാണ്, പരിവർത്തനനത്തിന്റെ നാന്ദി യാണ്. കട്ടൻകാപ്പിയും കവിതയും 2015 ൽ പ്രവാസികൾക്കായി നടത്തിയ കാവ്യരചനാ മത്സര വിജയിയെ ഈയവസരത്തിൽ നമുക്ക് അനുമോദിക്കാം. കവിതയുടെ ശരത് കാല സംഗമത്തിലേക്കു സ്വാഗതം. കവിതകൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക.Priyan-078 1205 9822, Murali-079 3013 4340, Pradeep-077 0207 6550