നമുക്കു ചിത്രം വരയ്ക്കാം

നമ്മിൽ എത്ര പേർ ചിത്ര പ്രദർശനങ്ങൾ കണ്ടിട്ടുണ്ട്? എത്ര പേർ നമുക്ക് ചുറ്റിലും പ്രകൃതി ഒരുക്കുന്ന മായികമായ കാഴ്ച്ചകൾ ശ്രദ്ധിച്ചിട്ടുണ്ട്?. കെട്ടിടങ്ങളുടെ രൂപ സൗന്ദര്യം ആസ്വദിച്ചിട്ടുണ്ട്? പരസ്യങ്ങളിലെ നിരക്കൂട്ടുകളിൽ ഒരു നിമിഷം അലിഞ്ഞു ചേർന്നിട്ടുണ്ട് ?. London പോലുള്ള നഗരങ്ങളിൽ എത്രയോ ഗാലറികളിൽ ചിത്ര പ്രദർശനങ്ങൾ പണം മുടക്കാതെ കാണാൻ അവസര മുണ്ടായിട്ടും നാം ഒരിക്കലെങ്കിലും അവിടങ്ങളിൽ പോയിട്ടുണ്ടോ? വരകളും വർണ്ണങ്ങളും ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ, മാനസിക പിരി മുറുക്കങ്ങൾ കുറയ്ക്കാം, ജീവിതം ആസ്വാദ്യകരവും സമ്പുഷ്ടവുമാക്കാം. 'കട്ടൻകാപ്പിയും കവിതയും' കടലാസും ചായങ്ങളുമായി നിങ്ങളെ തേടി യെത്തുന്നു. സംഘമായി നടത്തപ്പെടുന്ന ഈ വർണ്ണാഘോഷ ത്തിൽ പങ്കെടുക്കു ന്നതിന്  മുൻ പരിചയമോ പ്രായ-ലിംഗ ഭേദമോ ബാധകമല്ല. മുതിർന്ന അർട്ടിസ്റ്റു കളുടെ സാന്നിധ്യത്തിൽ നടത്തുന്ന സംഘ രചനയിൽ മനസ്സിലുള്ളതെന്തും കടലാസിൽ പകർത്താവുന്നതാണ്, അതൊരു കറുത്ത വരയാണെങ്കിൽ കൂടി. രചനയുടെ മികവിനേക്കാൾ, അതിനുള്ള മനോഭാവവും  സംഘമായി ചിത്രം വരക്കുന്നതിലെ 'രസ'വുമാണ്‌ (fun) ഈ ഘട്ടത്തിൽ പ്രാധാന്യം. ഒക്ടോബർ 10 നു Stevenage ൽ വച്ചു സംഘടിപ്പിച്ച വർക്ക് ഷോപ്പിൽ കുട്ടികളും മുതിർന്നവരുമായി 15 ഓളം പേർ പങ്കെടുത്തു. ഒക്ടോബർ 20 നു ലണ്ടനിലെ മാനർ പാർക്കിൽ വച്ച് 60 കഴിഞ്ഞവർക്കായി   വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. താല്പര്യമുള്ള വ്യക്തികളും സംഘടനകളും ദയവായി ബന്ധപ്പെടുക. This email address is being protected from spambots. You need JavaScript enabled to view it.   പ്രിയവ്രതൻ  (07812059822),  മുരളി മുകുന്ദൻ  (07930134340), ജോസ് ആന്റണി (07534691747)

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to [email protected]
 11. Edit your profile any time from the list

View Tutorial